ഓണത്തിന് ആകര്‍ഷകമായ ഓഫറുകളുമായി കാനണ്‍ ഇന്ത്യ

കൊച്ചി :  ഓണം ആഘോഷങ്ങള്‍ക്ക് ചാരുത പകര്‍ന്നുകൊണ്ട് ആകര്‍ഷകമായ ഒട്ടേറെ ഓഫറുകള്‍ കാനണ്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യയിലെ മുന്‍നിര സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ഇമേജിങ്ങ് കമ്പനിയായ കാനണ്‍ ഇന്ത്യയ്ക്ക് ഡിജിറ്റല്‍ സിങ്കിള്‍ ലെന്‍സ് റിഫഌക്‌സ് (എസ്എല്‍ആര്‍) വിപണിയില്‍ ശ്രദ്ധേയമായ സാന്നിധ്യമാണുള്ളത്. പിക്‌സ്മ എഐഒ പ്രിന്റര്‍ വാങ്ങുന്നവര്‍ക്ക് 1099 രൂപ വിലയുള്ള ലോഗിടെക്ക് ഹെഡ്‌സെറ്റ് സൗജന്യമായി ലഭിക്കും.

പിക്‌സ്മ എം ജി 5470, ഐ പി 7270 പ്രിന്ററുകള്‍ വാങ്ങുന്നവര്‍ക്ക് 2730 രൂപ വിലയുള്ള ഡി-ലിങ്ക് വൈഫൈ റൂട്ടര്‍ ലഭിക്കും.  പ്രധാന  നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്റ്റുഡിയോ വണ്‍ എന്ന പേരില്‍ 100 ടെക് ഷോകള്‍ സംഘടിപ്പിക്കാനും കാനണ്‍ ഇന്ത്യയ്ക്ക് പരിപാടിയുണ്ട്. ടാബ്‌ലറ്റുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ക്ലൗഡ് ആപ്ലിക്കേഷനുകള്‍ എന്നിങ്ങനെയുള്ള സ്മാര്‍ട്ട് ഉപകരണങ്ങളില്‍ പോലും പ്രവര്‍ത്തിക്കുന്ന കാനണ്‍ പിക്‌സ്മ ഇങ്ക്ജറ്റ് പ്രിന്ററുകളുടെ വിപുലമായ ശ്രേണി ഈ ഷോകളില്‍ അവതരിപ്പിക്കും. ഈ രംഗത്ത് കേരളം പോലുള്ള വിപണികള്‍ 40 ശതമാനം വളര്‍ച്ചാനിരക്കാണ് കാണിക്കുന്നത് . പ്രസ്തുത വിപണിയില്‍ നിലവില്‍ 2.5 ലക്ഷം യൂണിറ്റുകളാണ് ഉള്ളത്. ഇത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കാനാണ് കാനണ്‍ന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഫോട്ടോഗ്രഫിയിലെ വിപുലമായ ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ ഭാഗമായി 50 ശതമാനം വളര്‍ച്ചാനിരക്കാണ് കാനണ്‍ ലക്ഷ്യമിടുന്നത്.  ലോലൈറ്റ് ഫോട്ടോഗ്രഫി 16എക്‌സും കടന്ന് 50 എക്‌സില്‍ എത്തിയിരിക്കുന്നു. സൂപ്പര്‍ ടെലിഫോട്ടോ സൂം, എഫ് എച്ച് ഡി

വീഡിയോ ശേഷികള്‍ എന്നിവയാണ് കാനണ്‍ന്റെ മറ്റു സാങ്കേതിക വൈഭവങ്ങള്‍.
2014 -ല്‍ 60 ശതമാനവും 2015 -ല്‍ 80 ശതമാനവും വളര്‍ച്ചാനിരക്കാണ് കാനണ്‍ പ്രതീക്ഷിക്കുന്നത്. കുട്ടികളുടെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അമ്മമാര്‍ക്കും പുതു തലമുറയ്ക്കും വേണ്ടി നിരവധി പദ്ധതികള്‍ കാനണ്‍ ഇന്ത്യ ആവിഷ്ക്കരിച്ചിട്ടുണ്ട്. ജോയ് ഓഫ് ഫോട്ടോഗ്രഫി എന്ന പരിപാടിയും ഇതില്‍ ഉള്‍പ്പെടും.

You must be logged in to post a comment Login