ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവുമൊരുങ്ങി

ഇനി എങ്ങും പൂവിളികള്‍.  പുലികളിയും  ഓണപ്പാട്ടും ഊഞ്ഞാലാട്ടവുമൊക്കെയായി ഓണാഘോഷത്തിന്റെ നിറപ്പൊലിമയായിരിക്കും  ഇനി വീഥികളില്‍ നിറയുക.മലയാളികള്‍ക്ക് ഓണക്കോടി ഇന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ്.  ഓണക്കാലത്ത് ഏറ്റവും സജീവമാകുന്നത് വസ്ത്രവിപണിയാണ്.   ഓണക്കാലത്ത്  മലയാളികള്‍ഏറ്റവും കൂടുതല്‍ തുക ചിലവിടുന്നതും ഓണക്കോടിക്കായിട്ടായിരിക്കും. സ്വര്‍ണാഭരണവിപണിയും ഉപഭോക്താക്കളെ വരവേല്‍ക്കാന്‍ ശക്തമായ പരസ്യപ്രചാരണവുമായി രംഗത്തുണ്ട്.  പട്ടണപ്രദേശങ്ങളില്‍ ഭേദപ്പെട്ട വ്യാപാരസ്ഥാപനങ്ങളെല്ലാം  വിവിധ വര്‍ണങ്ങളിലുള്ള വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ച് മോടി കൂട്ടിയിട്ടുണ്ട്.  ഓണം വന്നതോടെ പതിവ് പോലെ വൈവിധ്യങ്ങളായ പൂക്കളുമായി പൂ വിപണി ഉണര്‍ന്നിട്ടുണ്ട്.
അന്യസംസ്ഥാന പൂക്കള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.  വിപണിയിലെ ഇത്ത വണത്തെ താരം വെള്ള ജമന്തിയാണ്.
onam
വില 200 മുതല്‍ 700 വരെ പോകും. നീല നിരത്തി ലുള്ള ആഷ്ട്രയ്ക്ക് വില 120 മുതല്‍ 300വരെയാണ്. മഞ്ഞ, ഓറഞ്ച് ജമന്തിക്ക് 80-90 എന്നിങ്ങനെ പോ കുന്നു വില. കേരളത്തില്‍ പൂകള്‍ വരുന്നത് പ്രധാ നമായും കര്‍ണ്ണാടകയിലെ  ബംഗളൂരു, ഗുണ്ടല്‍ പ്പേട്ട്, തമിഴ്‌നാട്ടിലെ ദിണ്ഡിഗല്‍ എന്നിവിടങ്ങളി ല്‍ നിന്നാണ്. ഇവ കേടുകൂടാതെ എത്തിക്കുന്നത്  ശ്രമകര മാണ് എന്നും അതിനാലാണ് വില വര്‍ധിക്കു ന്നതെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അതേ വിലയ്ക്കാണ് ഇ ത്തവണയും വില്‍ക്കുന്നതെന്നാണ് വ്യാപരികള്‍ പറയുന്നതു. മഴ കാരണം വിളവു കുറഞ്ഞത് കര്‍ഷകരെ കാര്യമായി ബാധിച്ചിട്ടുണ്ട്.മാത്രമല്ല മഴ തുടരുന്നത് പൂക്കള്‍ കൂടുതല്‍ ദിവസം സൂ ക്ഷിക്കുന്നതിനും തടസമാകും.

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പൂകളുടെ ല ഭ്യത കുറഞ്ഞിട്ടുണ്ട്. ഓണത്തിന് ഇനി രണ്ട് നാള്‍ മാത്രം. നാടാകെ ക്ലബുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ഓണാഘോഷം പൊടിപൊടിക്കുകയാണ്. മലയാളികളുടെ ദേശീയ ഉത്സവമായ ഓണം വര്‍ണ്ണ പൊലിമയുടെയും വൈവിദ്ധ്യങ്ങളുടെയും നിറപൊലി ചാര്‍ ത്തുന്ന ഈ വേളയില്‍ നന്‍മയും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു ഓണക്കാലത്തെ നമുക്ക് വരവേല്‍ക്കാം……

You must be logged in to post a comment Login