ഓണനാളിലെ ഫാഷന്‍ സ്വപ്നങ്ങള്‍

Untitled-3 copyപറഞ്ഞു പറഞ്ഞ് ഓണമിങ്ങെത്തി, ഓണത്തെ വരവേല്‍ക്കാനുള്ള തിരക്കിലാണ് ഇന്ന് നമ്മളെല്ലാം. എന്നാല്‍ ഓണക്കോടി എന്ന സങ്കല്‍പം പഴയതില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഓണക്കോടിയില്‍ പോലും ന്യൂ ജനറേഷന്‍ തേടുന്ന പലതുമുണ്ട്.  എത്ര മാറിയാലും ഓണത്തിന് കസവു സാരികള്‍ തന്നെയാണ് ഇന്നത്തെ താരം. പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകളിലുള്ള സാരിക്കാണ് ആവശ്യക്കാര്‍ കൂടുതലും. ഓണക്കോടി ഉടുക്കാനുള്ള സമയമായി. അതുകൊണ്ടു തന്നെ ഇപ്പോള്‍ വിപണിയിലെ താരം ഏത് വസ്ത്രമാണെന്ന് അറിയാനുള്ള തയ്യാറെടുപ്പിലായിരിക്കും നമ്മുടെ പെണ്‍കൊടികള്‍. എന്നാല്‍ ഏത് കാലമായാലും സെറ്റ്മുണ്ടിനും പ്രിയമേറെയാണ്.
ചുമര്‍ ചിത്രങ്ങള്‍ക്ക് ആവശ്യക്കാരേറെ: സെറ്റും മുണ്ടുകളില്‍ ചുമര്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ളവയ്ക്കാണ് ഇന്ന് ആവശ്യക്കാരേറുന്നത്. ഓണത്തിന് ഇനിയും സമയമുണ്ടെങ്കിലും വസ്ത്രങ്ങളെല്ലാം തന്നെ നേരത്തെ വിപണികളില്‍ സ്ഥാനം പിടിച്ചു.
മ്യൂറല്‍ ഡിസൈനിലും വ്യത്യസ്തത: മ്യൂറല്‍ ഡിസൈന്‍ സാരികളാണ് കൂടുതലായി വിപണിയിലെത്തിയിട്ടുള്ള മറ്റൊരു താരം. ഇതിനെ വെല്ലാന്‍ മറ്റൊന്നുമില്ല എന്ന ചിന്താഗതിയാണ് വിപണനക്കാര്‍ക്ക്.
കൃഷ്ണനും ആലിലയും പ്രിയങ്കരം: എവിടെയായാലും ഏത് രാജ്യത്തായാലും ഓണത്തിന് സെറ്റുമുണ്ടാണ് മലയാളി മങ്കകളുടെ വേഷം. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരും സെറ്റും മുണ്ടിനും തന്നെ.
ഫ്‌ളോറല്‍ ഡിസൈനും കുറവല്ല: സെറ്റു സാരികളില്‍ വ്യത്യസ്തത നിറയ്ക്കുന്ന ഓണക്കാലത്ത് ഫ്‌ളോറല്‍ ഡിസൈനുകളിലുള്ള സെറ്റു സാരികളും കുറവല്ല എന്നതും ഓണവിപണിയുടെ പ്രത്യേകതയാണ്.
സാരിയും പ്രിയങ്കരം സാരികളിലും: വ്യത്യസ്തതയാഗ്രഹിക്കുന്ന ഒരു തലമുറയായതിനാല്‍ സാരിയും ഓണവിപണിയില്‍ ചെറുതല്ലാത്ത ഒരു പങ്കു വഹിക്കുന്നുണ്ട്. സാരിക്കും ഓണവിപണിയിലുള്ള ഡിമാന്‍ഡ് അത്ര ചെറുതല്ല.
ദാവണിക്കും ആവശ്യക്കാര്‍: ഓണവിപണിയില്‍ ദാവണിക്കും ആവശ്യക്കാരേറെയാണ്. ദാവണിയുടുത്ത് മലയാളി പെണ്‍കൊടികളാവാനാണ് ഇവരുടെ ശ്രമം.
മോഡേണ്‍ വസ്ത്രങ്ങളും രംഗത്ത്: ഓണവിപണി ലക്ഷ്യമിട്ടുകൊണ്ടു തന്നെ മോഡേണ്‍ വസ്ത്രങ്ങളായ ലെഹംഗ, അനാര്‍ക്കലി തുടങ്ങിയവയും ഒട്ടും പിന്നിലല്ല.

You must be logged in to post a comment Login