ഓണപ്പരീക്ഷയ്ക്ക് പകരം ക്ലാസ് പരീക്ഷ നടത്തും; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍

 

തിരുവനന്തപുരം: സ്‌കൂളുകളില്‍ ഓണപ്പരീക്ഷയ്ക്ക് പകരം ക്ലാസ് പരീക്ഷ നടത്താനും ക്രിസ്മസ് പരീക്ഷ മുന്‍ നിശ്ചയ പ്രകാരം നടത്താനും ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ഡിസംബര്‍ 13 മുതല്‍ 22 വരെ ക്രിസ്മസ് പരീക്ഷ നടക്കും.

ഓണപ്പരീക്ഷയ്ക്ക് പകരം ഒക്ടോബര്‍ 15ന് മുമ്പായി സ്‌കൂള്‍തലത്തില്‍ ചോദ്യക്കടലാസ് തയാറാക്കി ക്ലാസ് പരീക്ഷ നടത്തണം. ഓണപ്പരീക്ഷയ്ക്കായി തയാറാക്കിയ ചോദ്യക്കടലാസുകള്‍ ക്ലാസുകളില്‍ ചര്‍ച്ച ചെയ്യണം.

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍ തീരുമാന പ്രകാരം നടക്കും. എസ്എസ്എല്‍സി പരീക്ഷ രാവിലെ നടത്തുന്ന കാര്യത്തില്‍ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ, പരീക്ഷാഭവന്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചു തീരുമാനമെടുക്കും.

You must be logged in to post a comment Login