ഓണ്‍ലൈന്‍ എ.ടി.എം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ ‘ഇ-ലോക്കുമായി’ സൗത്ത് ഇന്ത്യന്‍ ബാങ്ക്

south-indian-bank

കൊച്ചി: ഓണ്‍ലൈന്‍ എ.ടി.എം തട്ടിപ്പുകളില്‍ നിന്ന് ബാങ്ക് അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ഇ-ലോക്ക് എന്ന നൂതന സൗകര്യം അവതരിപ്പിച്ചു. മൊബൈല്‍ ബാങ്കിംഗ് ആപ്പായ എസ്.ഐ.ബി മിററിലാണ് ഈ സൗകര്യം അവതരിപ്പിച്ചത്.

ഓണ്‍/ഓഫ് സ്വിച്ചില്‍ ഒറ്റത്തവണ ടാപ്പ് ചെയ്താല്‍ മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എ.ടി.എം, പി.ഒ.എസ് തുടങ്ങിയ ഡിജിറ്റല്‍ ഇടപാടുകള്‍ ലോക്ക്/അണ്‍ലോക്ക് ചെയ്യാനുള്ള അതിനൂതന സുരക്ഷാ സംവിധാനമാണ് ഇ -ലോക്ക്.

ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഫഌറ്റ്‌ഫോമുകളില്‍ എസ്.ഐ.ബി മിറര്‍ ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാം. എല്ലാ ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകളും അതിവേഗം ലോക്ക് ചെയ്യാമെന്നതാണ് ഇ-ലോക്കിന്റെ പ്രത്യേകത.

 

You must be logged in to post a comment Login