“ഓതിക്കനെ ഓത്തു പഠിപ്പിക്കരുത് ” ‘ചന്ദ്രികയെ’ വിമര്‍ശിച്ച് ‘വീക്ഷണം’

തിരുവനന്തപുരം: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു മുസ് ലീം ലീഗ് മുഖപത്രത്തില്‍ വന്ന ലേഖനത്തിനു മറുപടിയായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ദേശീയ തലത്തില്‍ റോളില്ലാത്ത ലീഗ് ഗ്യാലറിയിലിരുന്നു കോണ്‍ഗ്രസിനെ ഉപദേശിക്കരുത്. ഓതിക്കനെ ഓത്തു പഠിപ്പിക്കരുതെന്നു വീക്ഷണം പറയുന്നു. വീഴ്ചയിലും കൂടെ നില്‍ക്കുന്നതാണ് മുന്നണി രാഷ്ട്രീയമെന്നും വീക്ഷണത്തിന്റെ മറുപടി. രാഹുലിനെ കൊത്തിക്കീറുന്ന ചന്ദ്രികയുടെ നടപടി രാഷ്ട്രീയ മര്യാദക്കു നിരക്കാത്തത്. രാജീവ്ഗാന്ധിയുടെ രക്തസാക്ഷിദിനം ഇതിനായി തെരഞ്ഞെടുത്തത് ദുരുദേശ്യപരമെന്നും വീക്ഷണം പറയുന്നു

You must be logged in to post a comment Login