ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ ചില നുറുങ്ങുകള്‍

പ്രായമാകും തോറും ഓര്‍മ്മ കുറവ് മുതിര്‍ന്നവരെ ബാധിക്കുന്നു. പഠിക്കുന്നത് ഒന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല എന്ന പരാതിയാണ് കുട്ടികള്‍ക്ക്.എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓര്‍മ്മ കുറവ് നമുക്ക് പരിഹരിക്കാനാവും


ജിമ്മില്‍ പോകുന്നത് ശീലമാക്കൂ
ജിമ്മില്‍ പോകുക എന്നത് യൂത്തിനുമാത്രം അവകാശപ്പെട്ടത് എന്ന ചിന്ത ഇനി വേണ്ട. പ്രായമായവര്‍ ജിമ്മില്‍ പോകുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും .ഡള്ളസ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ ഇത് വ്യക്തമായിട്ടുണ്ട്. ഒരാഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവമെങ്കിലും ജിമ്മില്‍ പോയി വ്യായാമം ചെയ്താല്‍് ഓര്‍മ്മശക്തി വര്‍ദ്ധിക്കും
മദ്യം ഉപേക്ഷിക്കൂ
മധ്യവസ്സായ ഒരാള്‍ ഒരു ദിവസം രണ്ടോ അതിലധികമോ ഗ്ലാസ് മദ്യം കുടിക്കുകയണെങ്കില്‍ ് ഓര്‍മ്മ കുറവ് ഉണ്ടാകാനിടയുണ്ട്. അതിനാല്‍ അമിത മദ്യപാനം ഉപേക്ഷിക്കുക്.
ഉറങ്ങൂ ഇനി നന്നായി
നല്ല ഉറക്കം മനസിനും ശരീരത്തിനും ഉണര്‍വ്വ് നല്‍കുന്നു. കൂടുതല്‍ ഉറക്കം ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളെ ആവശ്യത്തിന് ഉറക്കം ശീലമാക്കുകയാണെങ്കില്‍ അവരുടെ ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും ശരീരത്തിനും മനസ്സിനും ഉണര്‍വ്വ് നല്‍കും
മാറ്റാം ഭക്ഷണശീലം
ദിവസവും ഒരേ ഭക്ഷണം തന്നെ കഴിക്കാതെ ഭക്ഷണ ശീലത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുക . ദിവസവും ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതാണ്. സൂപ്പ് തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍കൊള്ളിക്കുക
ശീലമാക്കാം പച്ചക്കറികള്‍
ആഹാരത്തില്‍ കൂടുതലായി ഇലക്കറികളും പച്ചകറികളും ഉള്‍കൊള്ളിക്കുക. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പോഷകാഹാരം കൂടുതലായി ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമ്മുടെ ആഹാരത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടത് അത്യാവശ്യമാണ്.
യോഗ പതിവാക്കു
ദിവസവുമുള്ള ധ്യാനവും യോഗയും ഉത്ക്കണ്ഠ, വിഷാദം ,ആസക്തി എന്നിവ വരാതെ സഹായിക്കുന്നു. കൂടാതെ നമ്മുടെ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ധ്യാനവും യോഗയും സഹായകമാണ്. ഒരാഴ്ചയില്‍ കുറഞ്ഞത് നാല് ദിവമെങ്കിലും 45 മിനുട്ട് നേരം ധ്യാനവും യോഗയും ചെയ്യണം .കാപ്പി നല്ലതാണ്
കാപ്പിക്കുരു ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതാണ് ആയതിനാല്‍ ദിവസവുമുള്ള കാപ്പി ഉപയോഗം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
മല്‍സ്യം
മല്‍സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഉത്തമമാണ്. വിഷാദരോഗം , സ്‌ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നകയും
കശുവണ്ടി
കശുവണ്ടിയും ചോക്കലേറ്റും ഉപയോഗിക്കുക.: ചോക്കലേറ്റില്‍ കാപ്പിക്കുരു അടങ്ങിയിരിക്കുന്നു. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു കശുവണ്ടിയില്‍ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു
വെളുത്തുള്ളി
വെളുത്തുള്ളി ഭക്ഷണത്തില്‍ ധാരാളം ഉള്‍കൊള്ളിക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് തുല്യമായി നില നിര്‍ത്താന്‍ സഹായകമാണ്.
കാബേജ്, കോളിഫ്‌ളവര്‍
കാബേജ്, കോളിഫ്‌ളവര്‍, പയറുവര്‍ഗ്ഗത്തില്‍പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുക. ഓര്‍മ്മശക്തിവര്‍ദ്ധിപ്പിക്കുന്നു
ധാന്യങ്ങള്‍
ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍കൊള്ളിക്കുക. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായി നിലനിര്‍ത്തുന്നതിന് ധാന്യങ്ങള്‍ സഹായകമാണ്.

You must be logged in to post a comment Login