ഓറഞ്ച് ഓട്‌സ് പുഡ്ഡിംഗ് & ടൊമാറ്റോ കേഡ്‌സ് ചപ്പാത്തി

ചേരുവകള്‍

1 ഓറഞ്ച് അല്ലികള്‍ കുരു മാറ്റിയത് അര കപ്പ്
2. ഓട്‌സ് വെള്ളത്തില്‍ കുതിര്‍ത്തത് ഒരു കപ്പ്
3. തേങ്ങാപ്പാല്‍ അര കപ്പ്
പശുവിന്‍പാല്‍ അര കപ്പ്
പഞ്ചസാര അര കപ്പ്
4. ഓറഞ്ചിന്റെ തൊലി അരച്ചത് അര ടീസ്പൂണ്‍
5. മുട്ട ഒന്ന്
6. മൈദ രണ്ട് ടേബിള്‍ സ്പൂണ്‍
7. വെണ്ണ ഒരു ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം
മുട്ട പതച്ച് 3ല്‍ പറഞ്ഞിരിക്കുന്ന ചേരുവകള്‍ ചേര്‍ത്തിളക്കുക. ഇതില്‍ ഓറഞ്ച് അല്ലികള്‍ ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കുക.
നെയ്യ് പുരട്ടിയ പാത്രത്തില്‍ ഈ മിശ്രിതം ഒഴിച്ച് 20 മിനുട്ട് ആവികൊള്ളിക്കുക. തണുപ്പിച്ചശേഷം ഓറഞ്ച് അല്ലികള്‍ നിരത്തി ഫ്രിഡ്ജില്‍ വെക്കുക.

Untitled-1 copy
ചേരുവകള്‍
ഗോതമ്പുമാവ് ഒരു കപ്പ്
തൈര് അര കപ്പ്
ഓട്‌സ് പൊടിച്ചത് അര കപ്പ്
തക്കാളിച്ചാറ് അര കപ്പ്
ഗരംമസാലപ്പൊടി അര ടീസ്പൂണ്‍
മല്ലിപ്പൊടി അര ടീസ്പൂണ്‍
നെയ്യ് ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍
ഉപ്പ്, എണ്ണ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

എല്ലാ ചേരുവകളും ചേര്‍ത്ത് കുഴച്ച് അരമണിക്കൂര്‍ വെക്കുക. ചെറു ഉരുളകളാക്കി പരത്തി, ചപ്പാത്തി ചുട്ടെടുക്കുക.
അരി, ഗോതമ്പ് തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കാറുള്ള എല്ലാ വിഭവങ്ങളും ഒരു കപ്പ് മാവിന് അരകപ്പ് ഓട്‌സ് എന്ന അനുപാതത്തില്‍ ചേര്‍ത്ത് തയ്യാറാക്കാവുന്നതാണ്.

You must be logged in to post a comment Login