ഓലമടല്‍ കൊണ്ട് ബാറ്റ് ചെയ്ത നൊസ്റ്റാള്‍ജിയ പങ്കുവെച്ച് വിന്‍ഡീസ് ഇതിഹാസം

 

എംആര്‍എഫ് എന്ന് പേര് ചുരണ്ടി വെച്ച ഓലമടല്‍ കൊണ്ട് ബാറ്റ് ചെയ്ത നൊസ്റ്റാള്‍ജിയയുണ്ടാകും പലരുടേയും മനസില്‍. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ തന്നെ പറയുകയാണ്…ഓലമടലില്‍ തീര്‍ത്ത ബാറ്റുകൊണ്ടാണ് താന്‍ ബാറ്റ് ചെയ്തു തുടങ്ങിയത് എന്ന്…

എനിക്ക് നാല് വയസുള്ളപ്പോഴായിരുന്നു ജേഷ്ഠന്‍ ഓലമടല്‍ കൊണ്ട് ക്രിക്കറ്റ് ബാറ്റുണ്ടാക്കി തരുന്നത്. ഓറഞ്ച്, നാരങ്ങ, കല്ല്…അങ്ങിനെ കയ്യില്‍ കിട്ടുന്ന എന്ത് വെച്ചും ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചു. ക്രിക്കറ്റ് ഇതിഹാസം ക്രിക്കറ്റിലും ഫുട്‌ബോളിലും കൂടാതെ ടേബിള്‍ ടെന്നീസിലും ഒരു കൈ പരീക്ഷിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് ക്രിക്കറ്റും, മഴക്കാലത്ത് ഫുട്‌ബോളുമായിരുന്നു ഞങ്ങളുടെ കളിയെന്നും ലാറ പറയുന്നു. വെസ്റ്റ് ഇന്‍ഡീസിലെ കാലാവസ്ഥായായിരുന്നു ഇങ്ങനെ മാറി മാറി ഫുട്‌ബോളിലേക്കും ക്രിക്കറ്റിലേക്കും ടേബിള്‍ ടെന്നീസിലേക്കുമെല്ലാം ഞങ്ങളെ എത്തിച്ചത്.

ഞാന്‍ കുറച്ച് മാത്രം ഫുട്‌ബോളും, ടേബിള്‍ ടെന്നീസും, കൂടുതല്‍ ക്രിക്കറ്റും കളിക്കുന്നുണ്ടെന്ന് എന്റെ പിതാവ് ഉറപ്പു വരുത്തിയിരുന്നതായും ലാറ പറയുന്നു. ക്രിക്കറ്റില്‍ ഞാന്‍ എല്ലാ മികവിലേക്കും ഉയരാന്‍ എന്ത് ത്യാഗത്തിനും പിതാവ് തയ്യാറായിരുന്നു. എല്ലാം എന്റെ ക്രിക്കറ്റ് കരിയറിന് വേണ്ടി അദ്ദേഹം ത്യജിച്ചതായും ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാറ പറയുന്നു.

ഓലമടല്‍ കൊണ്ട് കളി തുടങ്ങി വിന്‍ഡിസ് ഇതിഹാസ താരത്തിന്റെ ടെസ്റ്റിലെ 400 റണ്‍സ് എന്ന സ്‌കോര്‍ ഇപ്പോഴും ആരാലും തൊടാനാവാതെ കിടക്കുന്നുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 501 റണ്‍സ് സ്‌കോര്‍ ചെയ്തും ക്രിക്കറ്റ് ലോകത്തെ ലാറ ഞെട്ടിച്ചിരുന്നു. രണ്ട് ഇന്നിങ്‌സിലും ലാറ നോട്ടൗട്ട് ആയിരുന്നു. 1994ലും, 2004ലുമാണ് ലാറയുടെ ഈ രണ്ട് തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ പിറന്നത്.

You must be logged in to post a comment Login