‘ ഓള്‍ട്ടോ ‘ ജനങ്ങള്‍ക്ക് സ്വന്തമായിട്ട് 13 വര്‍ഷം തികയുന്നു


ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ കാര്‍ എന്ന ഖ്യാദി തുടര്‍ച്ചയായ 13-ാം വര്‍ഷവും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ‘ ഓള്‍ട്ടോ ‘ സ്വന്തമാക്കി. ‘ഒാള്‍ട്ടോ ‘ എന്ന ബ്രാന്റ് ഇന്ത്യയിലെ പല കാര്‍ നിര്‍മ്മാതാക്കളുടെയും വാര്‍ഷിക വില്‍പ്പനയെ പിന്‍തള്ളിക്കൊണ്ടുള്ള പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്.

2016-17 സാമ്പത്തിക വര്‍ഷം 2.41 ലക്ഷത്തോളം യൂണിറ്റ് വില്‍പ്പനയോടെയാണ് ‘ഓള്‍ട്ടോ ‘ ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ക്കിടെ നിരന്തര പരിശ്രമങ്ങളും പരിഷ്‌കാരങ്ങളുമായി ‘ ഓള്‍ട്ടോ ‘ ഉപഭോക്താക്കളുടെ അഭിരുചികളോടു നീതി പുലര്‍ത്താന്‍ നിര്‍മ്മാതാക്കള്‍ നിരന്തരം ശ്രമിച്ചിട്ടുണ്ട്.
പതിനേഴ് വര്‍ഷം മുമ്പായിരുന്നു ‘ ഓള്‍ട്ടോ ‘ ഇന്ത്യന്‍ വിപണിയില്‍ കാലുക്കുത്തിയത്. ആദ്യ മൂന്നുവര്‍ഷക്കാലം ഒരു ലക്ഷം യുണിറ്റായിരുന്നു വാര്‍ഷിക വില്‍പ്പന. 13 വര്‍ഷമായിട്ടും ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ബ്രാന്‍ഡായി ‘ ഓള്‍ട്ടോ ‘ മാറിയെങ്കില്‍ അത് തികച്ചും കാറിന്റെ ജനപ്രീതിയാണു കാണിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ എസ് കാല്‍സി അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login