ഓസ്കാർ നാമനിർദ്ദേശം; പട്ടികയിൽ മൂന്ന് മലയാള ചിത്രങ്ങൾ

ഓസ്കാറിനായി ഇന്ത്യയിൽ നിന്നുള്ള മികച്ച വിദേശ ഭാഷ ചിത്രത്തിനായുള്ള നാമനിർദ്ദേശത്തിൽ മൂന്ന് മലയാള ചിത്രങ്ങൾ. മലയാളത്തിൽ നിന്ന് ഉയരെ, ആൻറ് ദി ഓസ്കർ ഗോസ്‌ ടു, ഓള് എന്നീ ചിത്രങ്ങളാണ് പരിഗണന പട്ടികയിലുളളത്. സൂപ്പർ ഡീലക്സ്, ഡിയർ കോമ്രേഡ്, ബദ്‌ല തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടെയാണ് 28 ചിത്രങ്ങളുടെ പട്ടിക തയ്യാറായിരിക്കുന്നത്.

സൂപ്പർ ഡീലക്സ്, അന്ധാദുൻ, ആർട്ടിക്കിൾ 15, വട ചെന്നൈ, ബദായ് ഹോ, ഗല്ലി ബോയ്, ബദ്ല, ബുൾബുൾ കാൻ സിംഗ്, ആനന്ദി ഗോപാൽ, ഒറ്റ സെരുപ്പ്, ബാബ, ഉയരെ, ആൻറ് ദി ഓസ്കർ ഗോസ്‌ ടു, ഓള്, ബാൻഡിശാല, ഡിയർ കോമ്രേഡ്, ചാൽ ജീവി ലായിയേ, ഖോഡേ കോ ജലേബി കിലാനേ ലേ ജാ റിയ ഹൂൻ, ഹെല്ലാരോ, കേസരി, കുരുക്ഷേത്ര, പഹുന ദി ലിറ്റിൽ വിസിറ്റേഴ്സ്, ഉറി ദി സർജിക്കൽ സ്ട്രൈക്, ദി താഷ്ക്കന്റ് ഫയൽസ്, തരിഖ് എ ടൈംലൈൻ, നാഗർകിർത്തൻ, കോന്ധോ, മായ് ഘട്ട് ക്രൈം നമ്പർ 103/2005 എന്നിവയാണ് പട്ടികയിലുള്ള ചിത്രങ്ങൾ.

പല ഭാഷകളിലായി പോയ വർഷം ശ്രദ്ധേയമായ ചിത്രങ്ങളാണിവ. വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒരുമിച്ച്, ശക്തമായ രാഷ്ട്രീയം പറയുന്ന സൂപ്പർ ഡീലക്സാണ് പട്ടികയിൽ ഏറെ ശ്രദ്ധേയമായ ചിത്രം. വെട്രിമാരൻ അഭിനയിച്ച ധനുഷ് ചിത്രം വടചെന്നൈ, ഇന്ത്യൻ ജാതീയതയെ തുറന്നു കാട്ടിയ ആയുഷ്മാൻ ഖുറാന ചിത്രം ആർട്ടിക്കിൾ 15, രൺവീർ സിംഗും ആലിയ ഭട്ടും ഒരുമിച്ച ഗള്ളി ബോയ്, റിമ ദാസ് അണിയിച്ചൊരുക്കിയ ബുൾബുൾ കാൻ സിംഗ്, ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൻ്റെ കഥയിൽ ഒരുങ്ങിയ മറാഠി ചിത്രം മായ് ഘട്ട് തുടങ്ങിയ ചിത്രങ്ങൾ അവസാന പട്ടികയിൽ പരിഗണിക്കപ്പെട്ടേക്കും.

You must be logged in to post a comment Login