ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത പരാജയം

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത പരാജയം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ വിജയലക്ഷ്യം 74 പന്തുകള്‍ ശേഷിക്കെയാണ് വിക്കറ്റ് നഷ്ടമില്ലാതെ ഓസ്‌ട്രേലിയ മറികടന്നത്.

ഓസ്‌ട്രേലിയക്കുവേണ്ടി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ് ഫിഞ്ചും
സെഞ്ച്വറി നേടി. 17 ഫോറുകളും മൂന്ന് സികസ്‌റും ഉള്‍പ്പെടെ 112 പന്തില്‍
നിന്ന് വാര്‍ണര്‍ 128 റണ്ണടിച്ചു. 114 പന്തില്‍ നിന്ന് ഫിഞ്ച് 13 ഫോറുകളും
രണ്ട് സിക്‌സറുകളും പറത്തി 110 റണ്‍സ് നേടി. വാര്‍ണര്‍ തന്റെ ഏകദിന
കരിയറിലെ 18-ാം സെഞ്ചുറിയും ഫിഞ്ച് 16-ാം സെഞ്ച്വറിയും കരസ്ഥമാക്കി.

ശിഖര്‍ ധവാനും കെഎല്‍ രാഹുലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍‌ ഭേദപ്പെട്ട
പ്രകടനം കാഴ്ച വെച്ചത്. അര്‍ധ സെഞ്ച്വറിക്ക് മൂന്നു റണ്‍സ് അകലെ വെച്ചാണ്
കെഎല്‍ രാഹുല്‍ പുറത്തായത്. 28ാം ഓവറില്‍ ആഷ്ടണ്‍ അഗറിന്റെ ആദ്യ പന്തില്‍
സ്റ്റീവ് സ്മിത്തിന് ക്യാച്ച്‌ നല്‍കി രാഹുല്‍ മടങ്ങുമ്പോൾ 61 പന്തില്‍ 47
റണ്‍സായിരുന്നു നേടിയത്. പിന്നാലെ 74 റണ്‍സ് എടുത്ത ശിഖര്‍‌ ധവാനു
പുറത്താവുകയായിരുന്നു.16 ബോളിൽ 14 റണ്‍സ് മാത്രമായിരുന്നു വിരാട്
കൊഹ്ലിയുടെ പങ്ക്.

You must be logged in to post a comment Login