ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ് വെല്ലിന്റെ ഹൃദയം കവർന്ന ഇന്ത്യക്കാരി ആര്?

ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ് വെല്ലിന്റെ ഹൃദയം കവർന്ന ഇന്ത്യക്കാരി ആര്?
സിഡ്നി: കടൽ കടന്നെത്തി ഇന്ത്യൻ പ്രണയവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ് വെൽ. മെൽബണിൽ സ്ഥിര താമസമാക്കിയ വിനി രാമൻ എന്ന ഇന്ത്യക്കാരിയാണ് ഗ്ലെൻ മാക്സ് വെലിന്‍റെ മനസ് കീഴടക്കിയതെന്നാണ് റിപ്പോർട്ടുകൾ. വിവാഹവും എത്രയും പെട്ടെന്ന് തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ ഇരുവരും തയ്യാറായിട്ടില്ല.

ഇരുവരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിറയെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. എന്നാൽ, ഇതാദ്യമായല്ല ഒരു ഓസ്ട്രേലിയൻ താരം ഇന്ത്യക്കാരിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്.


2014ൽ ഇന്ത്യൻ മോഡലായ മഷും സിൻഹയെ മുൻ ഓസീസ് താരം ഷോൺ ടെയ്റ്റ് വിവാഹം ചെയ്തിരുന്നു.പാക് താരങ്ങളായ ശുഐബ് മാലിക്, മോഹ്സിൻ ഖാൻ, ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ എന്നിവരുടെയെല്ലാം ജീവിത പങ്കാളികൾ ഇന്ത്യക്കാരാണ്.

You must be logged in to post a comment Login