ഓസ്‌കര്‍ നവതിയുടെ നിറവില്‍

ബി. ജോസുകുട്ടി

ലോകസിനിമയുടെ ഉത്തുംഗശൃംഗത്തില്‍ കനകനിറമുള്ള ശില്പം വലത്തേ കയ്യില്‍ഉയര്‍ത്തിപ്പിടിച്ചുകൊു നില്‍ക്കുക എന്നത് ലോകത്തിലെ എല്ലാ ചലച്ചിത്രകലാകാരന്മാരുടെയും സ്വപ്‌ന സീനാണ്. ഈ വിശ്വോത്തര പുരസ്‌കാര നിര്‍മ്മിതി ഇപ്പോള്‍ നവതിയുടെ നിറവില്‍ വെട്ടിത്തിളങ്ങുകയാണ്. 1928 ല്‍ നിശബ്ദ സിനിമയായ വിംഗ്‌സ് മുതല്‍ ഈ വര്‍ഷം പ്രഖ്യാപിച്ച മെക്‌സിക്കന്‍ സിനിമയായ ദി ഷെയ്പ് ഓഫ് വാട്ടര്‍ വരെ ഓസ്‌കാര്‍ കിരീടമണിഞ്ഞ ചിത്രങ്ങളെല്ലാം തന്നെ ലോക ക്ലാസിക് സിനിമകളുടെ അനശ്വരത്വം കൈവരിക്കുകയും ചെയ്തു.1927 -ല്‍ അമേരിക്കയിലെ എം.ജി. എം. സ്റ്റുഡിയോയുടെ ഡയറക്ടര്‍ ലൂയിസ് ബി. മേയറുടെ നേതൃത്വത്തില്‍ ‘ഇന്റര്‍ നാഷണല്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് ‘എന്ന സംഘടന രൂപീകരിക്കപ്പെട്ടു. ചലച്ചിത്ര മേഖലയിലെ പ്രമുഖരായ 36 പേരായിരുന്നു അതിനു പിന്നില്‍. മികച്ച സിനിമകള്‍ തെരഞ്ഞെടുത്ത് സമ്മാനം നല്‍കി പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. നഗ്ന രൂപത്തിലുള്ള പുരുഷരൂപമാണ് പുരസ്‌കാരമായി നല്‍കാന്‍ സംഘടന തീരുമാനിച്ചത്. എം. ജി. എം. സ്റ്റുഡിയോയിലെ ആര്‍ട്ട് ഡിസൈനറായ ബെഡ്‌റിക് ഗിബ്ബണ്‍സാണ് ശില്പം രൂപകല്പന ചെയ്തത്. സ്റ്റുഡിയോയിലെ ലൈബ്രറിയുടെ മേല്‍നോട്ടക്കാരിയായ മാര്‍ഗരറ്റ് ഹെറിക് തന്റെ അമ്മാവന്റെ ഓസ്‌കാര്‍ എന്ന പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഓസ്‌കാര്‍ അക്കാദമിയുടെ ആദ്യ പ്രസിഡന്റ് ആയി ഡഗ്ലസ് ഫെയര്‍ ബാങ്ക്‌സ് നിയമിക്കപ്പെട്ടു. 1928- ല്‍ പുരസ്‌കാരങ്ങള്‍ക്ക് ഓസ്‌കാര്‍ എന്നു നാമകരണം ചെയ്തു.ഓസ്‌കാര്‍ ബഹുമതി ആദ്യമായി പ്രഖ്യാപിച്ച വിംഗ്‌സ് എന്ന സിനിമ ഒന്നാം ലോക മഹായുദ്ധകാലത്തെ കഥയാണ് ആവിഷ്‌ക്കരിച്ചത്. വില്യം എ. വെല്‍മാന്‍ എന്നയാള്‍ സംവിധാനം ചെയ്ത ഈ സിനിമ പില്‍ക്കാലത്തിറങ്ങിയ യുദ്ധചിത്രങ്ങളുടെ പൂര്‍വ്വ മാതൃകയായി മാറി. 1929 ല്‍ പുറത്തിറങ്ങിയ ‘ദി ബ്രോഡ് വേ മെലഡി ‘എന്ന സിനിമയാണ് രാമത്തെ ഓസ്‌കാര്‍ ബഹുമതി നേടിയത്. ഈ പുരസ്‌കാരം നേടിയ ആദ്യ ശബ്ദ സിനിമയും കൂടിയാണ്. സംഗീത പ്രധാന്യമുള്ള ഈ ചിത്രത്തിന്റെ സംവിധായകന്‍ ഹാരി ബ്യൂമോ് ആയിരുന്നു.വിംഗിസിനു ശേഷം 1930- ല്‍ പുറത്തുവന്ന ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രന്റ് എന്ന യുദ്ധ സിനിമയായിരുന്നു, തുടര്‍ന്ന് ഓസ്‌കാര്‍ നേടിയത.് ലൂയിസ് മൈല്‍സ്റ്റോണ്‍ ആയിരുന്നു സംവിധായകന്‍. പത്തൊമ്പതാം നൂറ്റാില്‍ അമേരിക്കയിലെ ഓള്‍ഡ് വെസ്റ്റ് എന്ന സ്ഥലത്ത് ജീവിക്കുന്ന ആയുധധാരികളായ ആട്ടിടയന്മാരുടെ ജീവിതം ആവിഷ്‌കരിച്ച സിമറോണ്‍ എന്ന ചിത്രം 1931 ലെ ഓസ്‌കാര്‍ നേടി. വെസ്ലി റഗിള്‍സ് സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥയ്ക്കും ഛായാഗ്രഹണത്തിനും ഓസ്‌കാര്‍ ലഭിച്ചു. എഡ്മ് ഗോള്‍ഡിംഗ് സംവിധാനം ചെയ്ത ഗ്രാന്‍ഡ് ഹോട്ടല്‍ എന്ന ചിത്രത്തിന് 1932- ലെ ഓസ്‌കാര്‍ ലഭിച്ചു. അചുംബിത പ്രമേയത്തിന്റെ അഭ്രാവിഷ്‌കാരം എന്നായിരുന്നു ഈ സിനിമയെക്കുറിച്ചുള്ള അംഗങ്ങളുടെ അഭിമതം. ലനിലെ ഒരു മധ്യവര്‍ത്തി കുടുംബത്തിന്റെ ജീവിതകഥയെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച സിനിമയായ ‘കവല്‍ കെയ്ഡ് ‘1933 – ലെ ഓസ്‌കാര്‍ ലഭിച്ചു. മൂന്നു ഓസ്‌കാര്‍ ബഹുമതികള്‍ ഈ ചിത്രത്തിനു ലഭിച്ചു. സംവിധാനത്തിനും തിരക്കഥയ്ക്കും .ഫ്രാങ്ക് ലോയ്ഡ് ആയിരുന്നു സംവിധായകന്‍. സാമൂവേല്‍ ഹോപ്കിന്‍സ് ആഡംസിന്റെ ചെറുകഥയെ ആസ്പദമാക്കി
ഫ്രാങ്ക് കാപ്ര സംവിധാനം ചെയ്ത് ഇറ്റ് ഹാപ്പെന്‍ഡ് വണ്‍ നൈറ്റ് എന്ന സിനിമയായിരുന്നു 1934 -ലെ ഓസ്‌കാര്‍ കരസ്ഥമാക്കിയത്. റൊമാന്റിക് കോമഡി കാറ്റഗറിയില്‍ പെടുന്ന ഈ ചിത്രം ഒന്നിലേറെ ഓസ്‌കാറുകള്‍ നേടി. ശ്രദ്ധേയമായ ഓസ്‌കാര്‍ സിനിമകള്‍ ഓസ്‌കാര്‍ കീരിടമണിഞ്ഞ് നില്‍ക്കുന്നതൊടൊപ്പം ലോകവ്യാപകമായി ചലച്ചിത്രാസ്വാദകരുടെ ഹൃദയം കവര്‍ന്ന സിനിമകളു്. പ്രേക്ഷകമനസ്സിന്റെ വെള്ളിത്തിരയില്‍ എല്ലായ്‌പ്പോഴും അനശ്വരതയോടെ പ്രദര്‍ശനം തുടരുന്ന ആ ചിത്രങ്ങളിലൂടെ.ഹോളിവുഡിന്റെ ചരിത്രത്തില്‍ ഇന്നും ഐതിഹാസമായി നില്‍ക്കുന്ന പ്രണയ സിനിമയാണ് ഗോണ്‍ വിത്ത് ദി വിന്‍ഡ്. അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്തെ ഒരു പ്രണയകഥയാണ്. ഈ സിനിമയില്‍ ആവിഷ്‌ക്കരിക്കുന്നത്. വിക്ടര്‍ ഫ്‌ളമിംഗ് സംവിധാനം ചെയ്ത ഈ സിനിമ ഏറ്റവുമധികം ഓസ്‌കാര്‍ബഹുമതിയും നേടിയിരുന്നു. മാര്‍ഗരറ്റ് മിച്ചല്‍ എന്ന എഴുത്തുകാരിയുടെഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമെടുത്തത് ലോകസിനിമയില്‍ ഏറ്റവും വിജയകരമായ സിനിമയായിരുന്നു ഗോണ്‍ വിത്ത് ദി വിന്‍ഡ് സസ്‌പെന്‍സുകളുടെ ആചാര്യന്‍ എന്നു വിശേഷിക്കപ്പെടുന്ന ആല്‍ ഫ്രെഡ് ഹിച്ച് കോക്ക് സംവിധാനം ചെയ്ത ‘റെബേക്ക’ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയായിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ത്രസിപ്പിച്ച ഈ ചിത്രം ഏകാന്തതയെയും നിശബ്ദതയേയും കുറിച്ചുള്ള സിനിമയാണ്. ഒരുവലിയ ബംഗ്ലാവില്‍ വിവാഹിതയായി എത്തുന്ന ഒരു സ്ത്രീയുടെ ദുരുഹമായ അനുഭവങ്ങളെ ആവിഷ്‌കരിക്കുന്നു.ലോക ക്ലാസിക് സിനിമകളുടെ മുന്‍നിരയിലുള്ള ചിത്രമാണ് മൈക്കല്‍ കേര്‍ട്ടിസ് സംവിധാനം ചെയ്ത കാസബ്ലാന്‍ക. ഏറെ ജനപ്രീതി നേടിയ ഈ സിനിമ രാം ലോകമഹായുദ്ധകാലത്ത് മൊറോക്കോയിലെ കാസബ്ലാങ്കയില്‍ വെച്ച് ഒരു അമേരിക്കകാരന്‍ തന്റെ പ്രണയിനിയെ കുമുട്ടുന്നതിനെ തുടര്‍ന്നുാകുന്ന സംഭവ പരമ്പരകളാണ് ഇതിന്റെ പ്രമേയം. വില്യം വെയ്‌ലര്‍ സംവിധാനം ചെയ്ത ബെന്‍ഹര്‍ ഹോളിവുഡ് ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസ സിനിമയാണ്. യേശുക്രിസ്തുവിന്റെ കാലത്ത് ജറുസലേമില്‍ ജീവിച്ചിരുന്ന ബെന്‍ഹര്‍ എന്ന ജൂത യുവാവിന്റെ കഥയാണ് ഇതില്‍ അവതരിപ്പിക്കുന്നത്.മികച്ച സിനിമയ്ക്കും സംവിധായകനുമടക്കം പന്ത്രാേളം ഓസ്‌കാര്‍ ബഹുമതികള്‍ ബെന്‍ഹര്‍ നേടി. ലോകത്തിലെ എക്കാലത്തയും മികച്ച സിനിമകളില്‍ ഇടം പിടിച്ച മറ്റൊരു സിനിമയാണ് ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത ലോറന്‍സ് ഓഫ് അറേബ്യ. ബ്രീട്ടീഷ് ഗ്രന്ഥകാരനും സൈനീകോദ്യോഗസ്ഥനായ ടി.ഇ. ലോറന്‍സിന്റെ ആത്മകഥാപരമായ ഗ്രന്ഥത്തെ അവലംബിച്ചാണ് ഈ സിനിമ നിര്‍മ്മിക്കപ്പെട്ടത്. ന്യൂയോര്‍ക്ക് നാടകവേദിയില്‍ ഒട്ടേറെ അംഗീകാരങ്ങളും ആശംസകളും പിടിച്ചു പറ്റിയ സൗ് ഓഫ് മ്യൂസിക് എന്ന നാടകത്തിന്റെ ഇതേ പേരിലുള്ള ചലച്ചിത്രാവിഷ്‌കാരമായിരുന്നു സൗ് ഓഫ് മ്യൂസ്‌ക് എന്ന സിനിമ. നാടകത്തിന്റെ അസാമാന്യ വിജയമാണ് പ്രശസ്തമായ ഹോളിവുഡ് , സിനിമാ നിര്‍മ്മാതാക്കാളായ റ്റ്വന്റിയത്ത് സെഞ്ച്വറി ഫോക്‌സിനെ സൗ് ഓഫ് മ്യൂസിക് ലേക്ക് ആകര്‍ഷിച്ചത്. ഏണസ്റ്റ ലേമാന്റെ തിരക്കഥയില്‍ റോബര്‍ട്ട് വൈസ് സംവിധാനം ചെയ്ത ഈ ചിത്രം 1965- 1966 കാലഘട്ടത്തില്‍ 82 ദശലക്ഷം യു. എസ് ഡോളറാണ് ലോകമെമ്പാടു നിന്നും വാരികൂട്ടിയാണ്.
കന്യാമഠത്തില്‍ പഠിക്കാന്‍ പോകുന്ന മരിയ എന്ന പെണ്‍കുട്ടി സംഗീതം പഠിപ്പിക്കാന്‍ഒരു പ്രഭുകുടുംബത്തിലെത്തിച്ചേരുമ്പോഴുാകുന്ന സംഭവ വികാസങ്ങളാണ് സൗ് ഓഫ് മ്യൂസിക്കിന്റെ കഥാതന്തു. അഞ്ച് ഓസ്‌കാറുകളാണ് ഇതിനു ലഭിച്ചത്. മാരിയോപൂസോയുടെ വിഖ്യാത നോവലിനെ ആധാരമാക്കി ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള സംവിധാനം ചെയ്ത ദി ഗോഡ് ഫാദര്‍ എന്ന സിനിമന്യൂയോര്‍ക്കിലെ അധോലോക സംഘങ്ങളുടെയും രാഷ്ട്രീയ നേതാക്കന്മാരുടേയും അവിശുദ്ധ സഖ്യത്തിന്റെ കഥയെ ആവിഷ്‌കരിക്കുന്നു. മര്‍ലന്‍ ബ്രാാേ, അല്‍ പാച്ചിനോ റോബര്‍ട്ട് ഡിനിറോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിന്റെ രാം ഭാഗമായ ദി ഗോഡ്ഫാദര്‍ പാര്‍ട്ട് 2 എന്ന സിനിമയും ഓസ്‌കാര്‍ നേടി. ആകെ ഒമ്പത് ഓസ്‌കാറുകളാണ് ഈ സിനിമകള്‍ നേടിയത്. ഇന്ത്യയുടെ രാഷ്ട്ര പിതാവായിരുന്നു മഹാത്മാഗാന്ധിയുടെ വ്യക്തി ,രാഷ്ട്രീയ ജീവിതം ആവിഷ്‌കരിച്ച ഗാന്ധി എന്ന സിനിമ സംവിധാനം ചെയ്തത് റിച്ചാര്‍ഡ് ആറ്റന്‍ ബോറോ ആയിരുന്നു. ബെന്‍ കിംഗ്സ്ലി എന്ന എന്ന ബ്രീട്ടീഷ് നടനാണ് ഗാന്ധി വേഷം അവതരിപ്പിച്ചത്. മികച്ച വസ്ത്രാലാങ്കാരത്തിനുള്ള ഓസ്‌കാര്‍ ബഹുമതി നേടിയത് ഇന്ത്യാക്കാരിയായ ഭാനു അയ്യയായിരുന്നു. ആകെ എട്ട് ഓസ്‌കാറുകള്‍ ഗാന്ധിക്ക് ലഭിച്ചു. സ്റ്റീവന്‍ സ്പിന്‍ ബര്‍ഗ് സംവിധാനം ചെയ്ത ഷില്‍ഡ് ലേഴ്‌സ് ലിസ്റ്റ് യുദ്ധ പശ്ചാത്തലത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ്. നാസി സൈന്യത്തിന്റെ തേര്‍വാഴ്ചയില്‍ നിന്നു ജൂതന്മാരെ രക്ഷിക്കുന്ന ഷില്‍ഡ്‌ലര്‍ എന്ന ജര്‍മ്മന്‍ വ്യവസായി നടത്തുന്ന ദൗത്യമാണ് ചിത്രത്തിന്റെ പ്രമേയം. എട്ട് ഓസ്‌കാര്‍ ബഹുമതികള്‍ നേടി പതിമൂന്നാം നൂറ്റാിലെ ഒന്നാം സ്‌കോട്ടിഷ് സ്വാതന്ത്ര്യപ്പോരാട്ടത്തിനു എഡ്വര്‍ പ്രഥമന്‍ രാജാവിനെതിരെ സ്‌കോട്ട്‌ലന്റുകാരെ നയിച്ച് വില്യം വാലസ് എന്ന യോദ്ധാവിന്റെ കഥ ആവിഷ്‌കരിച്ച ബ്രേവ് ഹാര്‍ട്ട് അഞ്ച് ഓസ്‌കാര്‍ നേടി. സംവിധായകന്‍ മെല്‍ഗി ബസണ്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുകയും ചെയ്തു. വിശ്വപ്രസിദ്ധമായ ടൈറ്റാനിക് എന്ന സിനിമ ഒരു കപ്പല്‍ച്ചേതത്തിന്റെ പശ്ചാത്തലത്തില്‍ അനുപമമായ പ്രണയ കഥയാണ് ആവിഷ്‌കരിക്കുന്നത്. ലോകത്തിലെ സമസ്ത പ്രേക്ഷകരുടേയും ഹൃദയങ്ങളെ കീഴടക്കിയ ടൈറ്റാനിക്കില്‍ യാഥാര്‍ത്ഥ്യങ്ങളും ഭാവനകളും വേര്‍തിരിക്കാനാവാത്ത വിധത്തില്‍ സമന്വയിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രകഥാപാത്രങ്ങളെ പ്രതിനിധീകരിച്ച ലിയനാര്‍ഡോ ഡി കാപ്രിയോ, കേയ്റ്റ് വിന്‍സ്‌ലറ്റ് അസാമാന്യ പ്രകടനമാണ് നടത്തിയത് പതിനൊന്ന് ഓസ്‌കാറുകള്‍ ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത സിനിമയ്ക്കു ലഭിച്ചു.റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്ത ഗ്ലാഡിയേറ്റര്‍ എന്ന സിനിമ ഒരു ചതിയുടെ കഥയാണ് പറയുന്നത്. മാക്‌സിമസ് ഡെസിമസ് എന്ന റോമന്‍ എന്ന ജനറലിന്റെ പ്രതികാരകഥയാണ് ആവിഷ്‌കരിക്കുന്നത്. റസ്സല്‍ ക്രോ നായകനായ ഈ സിനിമ നാല് ഓസ്‌കാറുകള്‍ നേടി. ഹോൡവുഡ് ക വമ്പന്‍ സാഹസിക ഫാന്റസി സിനിമയാണ് ദി ലോര്‍ഡ് ഓഫ് ദി റിംഗ്‌സ് ദി റിട്ടേണ്‍ ഓഫ് ദി കിംഗ് പതിനൊന്ന് ഓസ്‌കാറുകള്‍ ലഭിച്ച ഈ സിനിമയുടെ സംവിധായകന്‍ പീറ്റര്‍ ജാക്‌സണ്‍. വികാസ് സ്വരൂപിന്റെ ക്യൂ ആന്റ് എ കൃതിയെ അവലംബമാക്കി ഡാനിബോയ്ക്കല്‍ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്യണയര്‍ എന്ന സിനിമ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാന്‍ വകയുള്ളതാണ്. മികച്ച സംഗീതത്തിനു എ. ആര്‍. റഹ്മാന്‍, ഗാനരചനയ്ക്ക് ഗുല്‍സാര്‍, ശബ്ദലേഖനത്തിനു മലയാളിയായ റസൂല്‍ പൂ
ക്കുട്ടി എന്നിവര്‍ ഈ സിനിമയിലൂടെ ഓസ്‌കാര്‍ കരസ്ഥമാക്കി. ഇന്ത്യന്‍ നഗരമായ മുംബൈയിലെ ഒരു ചേരിയില്‍ നിന്നുള്ള ഒരു ബാലന്‍ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് കോടിപതിയാകുന്നതും അവന്റെ പഴയകാല ദുരിത ജീവിതവുമായിരുന്നു സ്ലം ഡോഗ് മില്യണയറിന്റെ പ്രമേയം. ഓസ്‌കാറും സംവിധായകരുംഫ്രാങ്ക് കാപ്ര, ഫ്രാങ്ക് ലോയ്ഡ് ബില്ലി വൈല്‍ഡര്‍, ഏലിയാ കസ്സന്‍, വിന്‍സെന്റ് മിന്നെല്ലി, ഡേവിഡ് ലീന്‍, റോബര്‍ട്ട്, വൈസ് , ഫ്രഡ് സിന്നമന്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള, മിലോസ് ഫോര്‍മാന്‍ , ക്ലിന്റ് ഈസ്റ്റ് വുഡ് എന്നീ സംവിധായകര്‍ ഓസ്‌കാര്‍ നേടിയ രു സിനിമകള്‍ വീതം സംവിധാനം ചെയ്തു. ഓസ്‌കാര്‍ നേടിയ കൂടുല്‍ സിനിമകള്‍ സംവിധാനം ചെയ്ത വില്യം വൈയ്‌ലര്‍ ആണ് .മിസ്സിസ് മിനിവര്‍, ദി ബെസ്റ്റ് ഇയേഴ്‌സ് ഓയഫ് ഔര്‍ ലൈവ്‌സ് ,ബെന്‍ഹര്‍ എന്നിവയാണ് ആ ചിത്രങ്ങള്‍. എന്നാല്‍ വിഖ്യാതരായ അനേകം സംവിധായകര്‍ ഓസ്‌കാര്‍ ബഹുമതിയോട് മുഖം തിരിച്ചവരാണ്. സമ്രാജ്യത്വ അധിനി വേശത്തിനും ഫാസിസത്തിനെതിരേയുള്ള തങ്ങളുടെ പ്രതിഷേധമാണ് ഓക്‌സാര്‍ വിധി കര്‍ത്താക്കളുടെ മുന്നിലേക്ക് ,സിനിമകള്‍ നല്‍കാത്തതെന്നു ചില സംവിധാകരെങ്കിലും പ്രസ്താവിച്ചിട്ടു്. ഇറ്റാലിയന്‍ സംവിധായകനായ മൈക്കലാഞ്ജലോ ആന്റോണിയോണി, സ്വീഡിഷ്, ചലച്ചിത്ര ഇംഗ്മര്‍ ബര്‍ഗമാന്‍, സ്പാനിഷ് സംവിധായകര്‍ ലൂയി ബുനുവേല്‍, ഇറ്റാലിയന്‍ ചലച്ചിത്രകാരന്‍ വിക്‌ടോറിയ ഡിസിക്ക, ഫെഡറിക്കോ ഫെല്ലിന് ജാപ്പനീസ് സംവിധായകന്‍ അകിരാകുറസോവ, പോളീഷ് സംവിധായകന്‍ റോമാന്‍ പോളന്‍സ്‌കി, റഷ്യന്‍ ചലച്ചിത്രകാരന്‍ ആന്ദ്രേ അര്‍ക്കോസ്‌കി എന്നിവരെല്ലാം ഓസ്‌കാര്‍ ജൂറിയെ നിഷേധിച്ചവരാണ്. എന്തൊക്കെയായാലും ഓസ്‌കാര്‍ ബഹുമതി എല്ലാവര്‍ക്കും ഒരു സ്വപ്‌നമാണ്. ലോകത്തിന്റെ നെറുകയില്‍ ഓസ്‌കാര്‍ കീരിടമണിഞ്ഞു നില്‍ക്കുക എന്നമോഹം ഈ അംഗീകാരത്തിനുള്ള വജ്രത്തിളക്കമാണ്. ഓസ്‌കാര്‍ വെറുമൊരു ബഹുമതിയല്ല. അത് ഒരു സാക്ഷ്യപ്പെടുത്തലിന്റെ രാജമുദ്രയാണ്, നവതിയിലെത്തിയ അനശ്വരത.1928-2017ഓസ്‌കാര്‍ സിനിമകള്‍വിംഗ്‌സ് (1928) ദി ബ്രോഡ് വേ മെലഡി (1929) ഓള്‍ ക്വയറ്റ് ഓണ്‍ ദിവെസ്‌റ്റേണ്‍ ഫ്രന്റ് (1930) സിമറോണ്‍ (1931) ഗ്രാന്‍ഡ് ഹോട്ടല്‍ (1932) കവല്‍ കെയ്ഡ് (1933) ഇറ്റ് ഹാപ്പെന്‍ഡ് വണ്‍ നൈറ്റ് (1934) മ്യൂട്ടിണി ഓണ്‍ ദി ബൗി (1935) ദി ഗ്രേറ്റ് സീഗ് ഫെല്‍ഡ് (1936) ദി ലൈഫ് ഓഫ് എമിലി സോള ( 1937) യു കാണ്‍ഡ് ടേക്കിറ്റ് വിത്ത് യൂ (1938) ഗോണ്‍ വിത്ത് ദി വിന്‍ഡ് (1939) റെബേക്ക( 1940) ഹൗ ഗ്രീന്‍വാസ് മൈ വാലി ( 1941) മിസ്സിസ് മിനിവര്‍ ( 1942) കാമ്പ ബ്ലാങ്ക (1943) ഗോയിംഗ് മൈഖേ (1944) ദി ലോസ്റ്റ് വീക്കെന്‍ഡ് (1945) ദി ബെസ്റ്റ് ഇയേഴ്‌സ് ഓഫ് ഔര്‍ ലൈവ്‌സ് (1946 ജെന്റില്‍മാനസ് എഗ്രിമെന്റ് 1947) ഹാം ലൈറ്റ് ( 1948) ഓള്‍ ദി കിംഗ്‌സ് മെന്‍ ( 1949) ഓള്‍ എബൗട്ട് ഈവ് ( 1950) അന്‍ അമേരിക്കന്‍ ഇന്‍ പാരീസ് (1951) ദിഗ്രേറ്റ്‌സ് ഷോ ഓണ്‍ ദി വാട്ടര്‍ ഫ്രണ്‍ട് ( 1952) മാര്‍ട്ടി ( 1955) എറൗ് ദി വേള്‍ഡ് ഇന്‍ എയ്റ്റി ഡേയ്‌സ് ( 1956) ദി ബ്രിഡ്ജ് ഓണ്‍ ദി റിവര്‍ ക്വായ് ( 1957) ജിജി (1958) ബെന്‍ഹര്‍ ( 1959) ദി അപ്പാര്‍ട്ടുമെന്റ് ( 1960) വെസ്റ്റ് സൈഡ് സ്റ്റോറി (1961) ലോറന്‍സ് ഓഫ് അറേബ്യ (1962) ടോം ജോണ്‍സ് ( 1963) മൈ ഫെയര്‍ ലേഡി ( 1964) ദി സൗ് ഓഫ് മ്യൂസിക് ( 1965) എമാന്‍ ഫോര്‍ ഓള്‍ സീസണ്‍സ് (1966) ഇന്‍ ദി ഹീറ്റ് ഏഫ് ദി നെറ്റ്( 1967) ഒലിവര്‍ ( 1968) മിഡ് നൈറ്റ് കൗബോയ് (1969) ദി ഫ്രഞ്ച് ക

 

You must be logged in to post a comment Login