ഓസ്‌ട്രേലിയക്കാരെ ഞെട്ടിച്ച് ഒരു ഇന്ത്യന്‍ വിവാഹം; ഒരുക്കിയത് ബോളിവുഡ് സ്‌റ്റൈലില്‍; ചിത്രങ്ങള്‍

വിവാഹമെന്നാല്‍ ഏതൊരാളുടെയും ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളിലൊന്നാണ്. അത് മനോഹരമാക്കാന്‍ എത്ര പണം ചെലവഴിക്കാനും പലര്‍ക്കും മടിയില്ല. ആഢംബരങ്ങളുടെ കാര്യത്തില്‍ എപ്പോഴും മുന്നില്‍ തന്നെയാണ് ഇന്ത്യന്‍ വിവാഹങ്ങള്‍. അതും ബോളിവുഡ് സ്റ്റൈലിലാണെങ്കിലോ. ഈയിടെ സിഡ്നിയില്‍ നടന്ന ഒരു ഇന്ത്യന്‍ വിവാഹം ഓസ്ട്രേലിയക്കാരെ മുഴുവന്‍ ഞെട്ടിച്ചുകളഞ്ഞു. സിനിമയെക്കാള്‍ വെല്ലുന്ന തരത്തിലായിരുന്നു ആ വിവാഹം.

സിഡ്നിയില്‍ സ്ഥിര താമസമാക്കിയ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക ദിവ്യ ദിഗ്രയും ഇന്ത്യന്‍ വ്യവസായി ഗുര്‍ജബ് സിംഗ് കോഹ്ലിയും തമ്മിലുള്ള വിവാഹമായിരുന്നു വിദേശികളെ അതിശയപ്പെടുത്തിയത്. റോസ്ഹില്‍ ഗാര്‍ഡനില്‍ വച്ച നടന്ന റിസ്പഷിനേലക്ക് വധൂവരന്‍മാര്‍ ഹെലികോപ്റ്ററിലാണ് വന്നിറങ്ങിയത്. പോരത്തതിന് അകമ്പടിയായി വെടിക്കെട്ടും.

പത്ത് നിലകളിലായി രണ്ട് മീറ്റര്‍ ഉയരത്തിലുള്ള വലിയൊരു കേക്കാണ് റിസ്പഷന്‍ ഹാളില്‍ ഒരുക്കിയിരുന്നത്. കേക്ക് മുറിക്കാനായി വലിയൊരു വാളും സജ്ജമാക്കിയിരുന്നു.

ബോളിവുഡ് സ്റ്റൈലിലുള്ള ഡാന്‍സും മെഹന്ദി ആഘോഷവും ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നുമായി പതിനായിരം അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്.

You must be logged in to post a comment Login