ഓസ്‌ട്രേലിയന്‍ ഓപ്പണിലെ തോല്‍വിക്കു പിന്നാലെ വിവാഹം പ്രഖ്യാപിച്ച് റാഫേല്‍ നദാല്‍

 

മാഡ്രിഡ്: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ദ്യോക്കോവിച്ചിനോടുളള തോല്‍വിക്കു പിന്നാലെ റാഫേല്‍ നദാല്‍ വിവാഹം കഴിക്കുന്നു. മുപ്പത്തിരണ്ടുകാരനായ നദാല്‍ സെസ്‌ക എന്ന ഓമനപ്പേരില്‍ വിളിക്കുന്ന മരിയ ഫ്രാന്‍സിസ്‌ക പെരല്ലോയാണ് വധു. നീണ്ട പതിനാലു വര്‍ഷം റാഫേലിന്റെ വിജയത്തിലും പരാജയത്തിലും തോളോടുതോള്‍ മരിയ ഉണ്ട്.

നദാലിന്റെ നാട്ടുകാരിയാണ് മരിയ. ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മരിയ നദാല്‍ ഫൗണ്ടേഷനുമായി ബദ്ധപ്പെട്ട ജോലികളാണ് ചെയ്തു വരുന്നത്. കഴിഞ്ഞ വര്‍ഷം മെയില്‍ റോമില്‍ വച്ച് അടുത്ത സുഹൃത്തുക്കളുടെയും ബദ്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അടുത്ത നവംബര്‍, ഡിസംബര്‍ മാസത്തിലാകും വിവാഹം. ഇതുമായി ബദ്ധപ്പെട്ട ഔദ്യോഗിക തീയതി പുറത്തു വിട്ടിട്ടില്ല.

You must be logged in to post a comment Login