ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആദ്യ റൗണ്ടില്‍ അടിതെറ്റി വീനസ്

മുന്‍ ലോക ഒന്നാം നമ്പര്‍ കരോളിന്‍ വോസ്‌നിയാക്കിയെ കസാഖിസ്ഥാന്റെ യുലിയ പുടിന്റ്‌സേവ 1-6, 7-6(7-3), 6-4ന് അട്ടിമറിച്ചു.

venus williams

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ അമേരിക്കയുടെ വീനസ് വില്യംസിനു ആദ്യ റൗണ്ടില്‍ അട്ടിമറി തോല്‍വി. ബ്രിട്ടന്റെ ജൊഹാന കൊന്റയാണ് വീനസിനെ ആദ്യ റൗണ്ടണ്ടില്‍ തന്നെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍ 6-4, 6-2. ഏഴ് തവണ ഗ്രാന്റ് സ്ലാം ചാമ്പ്യനായിരുന്ന 35 വയസുകാരിയായ വീനസിനു യുവതാരത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ആദ്യ സെറ്റില്‍ നാല് ഗെയിം ജയിച്ച വീനസിനെ രണ്ടാം സെറ്റില്‍ ജൊഹാന നിലംപരിശാക്കി. 79 മിനിറ്റുകൊണ്ട് ബ്രിട്ടീഷ് യുവതാരം മത്സരം സ്വന്തമാക്കി.

നേരത്തെ, റോജര്‍ ഫെഡററും മരിയ ഷറപ്പോവയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ കടന്നിരുന്നു. ജോര്‍ജിയയുടെ നിക്കോളാസ് ബാസിലാഷ്‌വിലിയെ 6-2, 6-1, 6-2ന് കീഴടക്കിയാണ് ഫെഡറര്‍ രണ്്ടാം റൗണ്ടിലെത്തിയത്. വനിതാ വിഭാഗത്തില്‍ മരിയ ഷറപ്പോവ ജപ്പാന്റെ നാവോ ഹിബിനോയെ 6-1, 6-3ന് തോല്‍പ്പിച്ചു. ജോ വില്‍ഫ്രഡ് സോം, നിക് കിര്‍ഗിയസ് എന്നിവരും പുരുഷ വിഭാഗത്തില്‍ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

അതേസമയം ടോപ് സീഡുകളായ കരോളിന്‍ വോസ്‌നിയാക്കി, സൊളാന്‍ സ്റ്റീഫന്‍സ് എന്നിവര്‍ ഒന്നാം റൗണ്ടില്‍ പുറത്തായി. മുന്‍ ലോക ഒന്നാം നമ്പര്‍ കരോളിന്‍ വോസ്‌നിയാക്കിയെ കസാഖിസ്ഥാന്റെ യുലിയ പുടിന്റ്‌സേവ 1-6, 7-6(7-3), 6-4ന് അട്ടിമറിച്ചു. സൊളാന്‍ സ്റ്റെഫാന്‍സിനെ ചൈനയുടെ വാംഗ് സിയാംഗ് 6-3, 6-3ന് കീഴടക്കി.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ യൂക്കി ഭാംബ്രിയെ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 7-5, 6-1, 6-2.

You must be logged in to post a comment Login