ഓസ്‌ട്രേലിയയിലെ കാട്ടുതീ : ഒരാള്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ വ്യാഴാഴ്ച തുടങ്ങിയ ശക്തമായ കാട്ടുതീയില്‍ 193 വീടുകള്‍ അഗ്‌നിക്കിരയായി. ഒരാള്‍ മരിച്ചു. 109 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീട്ടിലേക്ക് പടര്‍ന്ന തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് 83കാരന്‍ മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
forest fire
കാട്ടുതീ 30,000 ഹെക്ടര്‍ പ്രദേശത്ത് നാശംവിതച്ചുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ കാട്ടുതീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. ആയിരത്തോളം അഗ്‌നിശമന സേനാംഗങ്ങളാണ് തീ കെടുത്താനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

You must be logged in to post a comment Login