ഓസ്‌ട്രേലിയയിലെ കേപ് ലിയ്യുവിനിലേക്ക് ഒരു യാത്ര പോകാം

കടല്‍ത്തീരങ്ങള്‍ക്ക് പേരു കേട്ട രാജ്യമാണ് ഓസ്‌ട്രേലിയ. മനോഹരമായ നിരവധി തീരങ്ങള്‍ കൊണ്ട് അനുഗ്രഹീതമാണ് ഓസ്‌ട്രേലിയയുടെ ഭൂപ്രകൃതി. അതുപോലെ പച്ചപ്പ് കൊണ്ട് അനുഗ്രഹീതമായ സ്ഥലം. ഈ സമയം ഓസ്‌ട്രേലിയയിലെ കേപ് ലിയ്യുവിനിലേക്ക് ഒരു യാത്രയ്ക്ക് പറ്റിയ സമയമാണ്.

ഈ സമുദ്രാന്തര്‍ഭാഗത്ത് തിമിംഗലങ്ങളെ വളരെയടുത്ത് കണ്ടുകൊണ്ടുളള ബോട്ട് യാത്ര വളരെ രസകരമാണ്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുളള മാസങ്ങളില്‍ തിമിംഗലങ്ങളെ ഇങ്ങനെ വളരെയടുത്ത് കാണാവുന്നതാണ്. ഇവിടുത്ത ബോട്ടിംഗിന്റെ പ്രധാനപ്രത്യേകത ഇതാണ്. ഓസ്‌ട്രേലിയക്കാരുടെ ദക്ഷിണമഹാസമുദ്രവുമായി ഇന്ത്യന്‍ മഹാസമുദ്രം കൂടിച്ചേരുന്നത് ഓസ്‌ട്രേലിയയുടെ ദക്ഷിണ പശ്ചിമതീരത്താണ്. ഈ തീരമാണ് കേപ് ലിയ്യുവിന്‍ എന്നറിയപ്പെടുന്നത്. ഏറ്റവും തിരക്കേറിയതും ദുര്‍ഘടം പിടിച്ചതുമായ ഷിപ്പിംഗ് ട്രാക്കുകളാണ് ഇവിടുത്തെ പ്രധാന പ്രത്യേകത എന്നു തന്നെ പറയാം.

palmbeach
ഈ തീരം ചൂടുകാലത്തും തണുപ്പുകാലത്തും വ്യത്യസ്ത ദൃശ്യാനുഭവങ്ങളാണ് സന്ദര്‍ശകരില്‍ ഉണ്ടാക്കുന്നത്. അവസാനം കാണാനില്ലാത്ത മട്ടില്‍ പരന്നു കിടക്കുന്ന സമുദ്രജലം ഉഷ്ണകാലത്ത് മനോഹരമായ കാഴ്ചയാണ്. തണുപ്പുകാലത്ത് തീരത്ത് തിരമാലകള്‍ ആഞ്ഞടിച്ചു കയറുന്നത് കണ്ടിരിക്കുന്നതും സുഖകരമായ അനുഭവമാണ്. ആ സമയത്ത് ഈ തീരം ഒരു മായിക പ്രപഞ്ചമാണെന്നു തോന്നും. ഈ ഒക്ടോബര്‍ മാസം ചൂടും തണുപ്പും കൊണ്ട് സമ്മിശ്രമായ മാസമായതു കൊണ്ട് നമുക്ക് രണ്ടു കാലാവസ്ഥയുടെയും ദൃശ്യഭംഗി സമ്മാനിക്കുന്നു ഈ തീരം. എന്നാലും തണുപ്പ് ചില വെളുപ്പാന്‍ കാലങ്ങളില്‍ അരിച്ചിറങ്ങി വരുമ്പോള്‍ തിരമാലകള്‍ തീര്‍ക്കുന്ന അസുലഭ ഭംഗി സഞ്ചാരികളെ വീണ്ടും ഈ തീരത്തോടടുപ്പിക്കുന്നതാണ്. കേപ് ലിയ്യുവിനിലെ ലൈറ്റ്ഹൗസ് കാണാനും ഏറെ സന്ദര്‍ശകര്‍ എത്താറുണ്ട്.

ഏത് കാലാവസ്ഥയിലും പ്രകൃതി സൗന്ദര്യം കൊണ്ട് സന്ദര്‍ശകരെ മാടിവിളിക്കാന്‍ കഴിവുളള ഓസ്‌ട്രേലിയയിലെ പ്രസിദ്ധമായ ഒരു സഞ്ചാരകേന്ദ്രമാണ് ലിയ്യുവിന്‍. സഞ്ചാരികള്‍ക്ക് പഞ്ഞമില്ലാത്ത ഓസ്‌ട്രേലിയ വിദേശീയര്‍ക്ക് ഒരു സ്വര്‍ഗീയ അനുഭവമാണ്.

You must be logged in to post a comment Login