ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്താന് തോല്‍വി

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് തോല്‍വി.ഒന്നാം ഇന്നിങ്‌സില്‍ 142 റണ്‍സിന് പുറത്തായ ശേഷം രണ്ടാം ഇന്നിങ്‌സില്‍ 489 റണ്‍സ് ചേസ് ചെയ്ത് റെക്കോഡ് വിജയത്തിനരികെ എത്തിയശേഷമാണ് പാക് പട കീഴടങ്ങിയത്.39 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്.

സെഞ്ചുറി നേടിയ മധ്യനിരതാരം അസാദ് ഷഫീഖിന്റെ മിന്നുന്ന പോരാട്ടവീര്യമാണ് പാകിസ്താനെ ത്രസിപ്പിക്കുന്ന സ്‌കോറിലേക്ക് എത്തിച്ചത്. 207 പന്തില്‍ 13 ഫോറും ഒരു സിക്‌സുമടിച്ചാണ് ഷഫീഖ് 137 റണ്‍സ് നേടിയത്. സ്‌കോര്‍ 449 ല്‍ എത്തിയപ്പോളാണ് ഷഫീഖ് ഔട്ടായത്. വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് 24 റണ്‍സെടുത്ത് പുറത്തായതോടെ ഓസ്‌ട്രേലിയ വിജയം ഉറപ്പിച്ചതാണ്.എന്നാല്‍ 48 റണ്‍സോടെ മുഹമ്മദ് ആമിറും 30 റണ്‍സോടെ വഹാബ് റിയാസും 330 റണ്‍സുമായി യാസിര്‍ ഷായുംഷഫീഖിന്‍ മികച്ച പിന്തുണ നല്‍കി.

ഏഴ്,എട്ട് ഒമ്പത് വിക്കറ്റുകളില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ പാകിസ്താന്‍ ഓസിസിനെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കി.ഓപ്പണര്‍ സമി അസ്ലം 15 റണ്‍സും ,ബാബര്‍ അസം 14 റണ്‍സും മിസ്ബ ഉള്‍ഹഖ് 15 റണ്‍സുമെടുത്ത് ടീമിനെ നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ അസര്‍ അലി 71 രണ്‍സും സൂനിസ് ഖാ 65 റണ്‍സുമെടുത്താണ് പോരാട്ടം ഓസിസ് പാളയത്തിലേക്ക് നയിച്ചത്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബേര്‍ഡ് മൂന്നും ലിയോണ്‍ രണ്ട് വിക്കറ്റും നേടി.

You must be logged in to post a comment Login