ഓഹരിവിപണിയിലെ റെക്കോര്‍ഡ് മുന്നേറ്റം

മുംബൈ: ഓഹരിവിപണിയിലെ റെക്കോര്‍ഡ് മുന്നേറ്റം തുടരുകയാണ്. സെന്‍സെക്‌സ് 25600 കടന്നപ്പോള്‍ നിഫ്ടി 7600 നു മുകളിലെത്തി. പ്രസിഡന്റിന്റെ നയപ്രഖ്യാപനത്തില്‍ അടിസ്ഥാനസൗകര്യവികസനത്തിന് ഊന്നലുണ്ടായതോടെ റോഡ്, റയില്‍ നിര്‍മാണമേഖലയിലെ ഓഹരികളില്‍ കുതിച്ചുച്ചാട്ടം കണ്ടു.

ഊര്‍ജമേഖലയ്ക്ക് അനുകൂലമായ തീരുമാനങ്ങള്‍ വന്നതോടെ കോള്‍ ഇന്ത്യ അടക്കമുളള ഊര്‍ജകമ്പനികളുടെ ഓഹരികളില്‍ മുന്നേറ്റം കണ്ടു. ബജറ്റ് അവതരിപ്പിക്കാന്‍ ഒരു മാസമുണ്ടായിരിക്കെ അതിനു മുന്‍പ് തന്നെ നിഫ്ടി 8000 കടന്നേക്കുമെന്നാണ് വിലയിരുത്തല്‍.

You must be logged in to post a comment Login