ഓഹരി വിപണിയില്‍ അപ്രതീക്ഷ കുതിപ്പ്

sensex

ഓഹരി വിപണിയില്‍ അപ്രതീക്ഷ കുതിപ്പ്. സെന്‍സെക്‌സ് 400ലെറെ പോയന്റാണ് ഉയര്‍ന്നത്. 461 പോയന്റ് ഉയര്‍ന്നാണ് സെന്‍സെക്‌സ് 27,991 ല്‍ എത്തിയത്. 135 പോയന്റ് നേട്ടത്തില്‍ നിഫ്റ്റി 8656 ഉം കടന്നു. ഐസിഐസിഐ ബാങ്ക്, അദാനി പോര്‍ട്‌സ്, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, അരബിന്ദോ ഫാര്‍മ തുടങ്ങിയവയുടെ നേട്ടത്തിലാണ് സൈക്കോളജിക്കല്‍ ലെവലായ 8600 ന് നിഫ്റ്റി അനായാസം ഭേദിച്ചത്.

ബാങ്കിങ് ഓഹരികളും മികച്ച നേട്ടമുണ്ടാക്കിയവയില്‍പ്പെടുന്നു. എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളില്‍ നിക്ഷേപകര്‍ കാര്യമായ താല്‍പര്യം പ്രകടിപ്പിച്ചു. എച്ച്ഡിഎഫ്‌സി, എല്‍ആന്റ്ടി, എച്ച്‌സിഎല്‍ ടെക്, ഐടിസി, ലുപിന്‍, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയവയും നേട്ടത്തിലാണ്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

You must be logged in to post a comment Login