ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു

ഓഹരിവിപണിയില്‍ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും വിപണി നഷ്ടത്തിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. സെന്‍സെക്‌സ് 114 പോയിന്റ് നഷ്ടത്തില്‍ 20,672 ലാണ് രാവിലെ 10.15ന് വ്യാപാരം നടന്നത്.  35 പോയിന്റ് കുറഞ്ഞ് 6155 ആണ് നിഫ്റ്റി സൂചിക.
Sensex-dips
രാവിലെ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 72 പോയിന്റും നിഫ്റ്റി 18 പോയിന്റും ഉയര്‍ന്ന ശേഷമാണ് വിപണി നഷ്ടത്തിലേക്ക് വീണത്. പ്രമുഖ ആസ്പത്രി ശൃംഖലയായ വോക്ഹാര്‍ഡിന്റെ ഓഹരി അഞ്ച് ശതമാനം വര്‍ധിച്ചു.

മാരുതി, ആദിത്യ ബിര്‍ള, യു.പി.എല്‍ എന്നിവയുടെ വിലയിലും മുന്നേറ്റമുണ്ടായപ്പോള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജി.എം.ആര്‍ ഇന്‍ഫ്ര, ആക്‌സിസ് ബാങ്ക്, അശോക് ലൈലാന്‍ഡ് എന്നിവയുടെ ഓഹരി വില ഇടിഞ്ഞു.

You must be logged in to post a comment Login