ഓഹരി വിപണിയില്‍ ഇടിവ്

share mkt

ഓഹരി വിപണിയില്‍ വന്‍ ഇടിവ്. അരുണ്‍ ജയ്റ്റ്‌ലിയുടെ ബജറ്റവതരണത്തിനിടെ ഓഹരിവിപണി ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സില്‍ 550പോയിന്റിന്റെ ഇടിവുണ്ടായി.

ബജറ്റവതരണം ആരംഭിച്ചപ്പോള്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണനം നടന്ന ഓഹരിവിപണി, ഉച്ചയോടെ 550 പോയിന്റ് ഇടിഞ്ഞ് 22558 പോയിന്റിലെത്തുകയായിരുന്നു. നിത്യോപയോഗ സാധനങ്ങള്‍, ഐടി, ഓട്ടോമൊബേല്‍, ടെലകോം കമ്പനികളുടെ ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടതാണ് ഇടിവിന് കാരണം.

You must be logged in to post a comment Login