ഓഹരി വിപണിയില്‍ ഇന്നും റെക്കോര്‍ഡ് തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം തുടരുന്നു. 37000 കടന്ന സെന്‍സെക്‌സ് 37,014.65 ലെത്തി നില്‍ക്കുകയാണ്. എക്കാലത്തെയും മികച്ച നേട്ടത്തിലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. പതിനൊന്നായിരം കടന്ന നിഫ്റ്റി 11, 172.20 ത്തിലാണ് ഇപ്പോഴുള്ളത്.

ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളും ജി.എസ്.ടി കൗണ്‍സില്‍ ഉല്‍പന്നങ്ങളുടെ നികുതി കുറച്ചതും വിപണിക്ക് തുണയായി.

 

You must be logged in to post a comment Login