ഓഹരി വിപണിയില്‍ കുതിപ്പ്

stock mkt
മുംബൈ: ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. സെന്‍സെക്‌സ് 500 പോയിന്റ് ഉയര്‍ന്ന് 23,400നു മുകളിലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 134 പോയിന്റ് ഉയര്‍ന്ന് 7121ല്‍ എത്തി. റിസര്‍വ് ബാങ്ക് പുതിയ അവലോകന നയം പ്രഖ്യാപിക്കുമ്പോള്‍ പലിശ നിരക്കില്‍ മാറ്റം വരുത്തുമെന്ന പ്രതീക്ഷയാണ് വിപണിക്ക് കരുത്തായത്.

സൂചിക ഇന്നലെ 152.30 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്.എം.സി.ജി, ബാങ്കിംഗ്, ഐ.ടി, റിയാലിറ്റി, ടെക്‌നോളജി, കാപിറ്റല്‍ ഗുഡ്‌സ് ഓഹരികളെല്ലാം ഇന്ന് മുന്നേറ്റത്തിലാണ്.

മറ്റ് ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്. എന്നാല്‍ യു.എസ് ഡൗ ജോന്‍സ് തിങ്കളാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

You must be logged in to post a comment Login