ഓഹരി സൂചികകളില്‍ മുന്നേറ്റം

രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഓഹരി വിപണികളില്‍ മുന്നേറ്റം. 102 പോയിന്റ് നേട്ടത്തോടെയാണ് സെന്‍സെക്‌സ് സൂചികയില്‍ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 34 പോയിന്റ് നേട്ടത്തിലാണ് തുടങ്ങിയത്. സെന്‍സെക്‌സ് സൂചിക 20786ലും നിഫ്റ്റി 6160ലുമാണ് ഇപ്പോള്‍ നില്‍ക്കുന്നത്.
Sensexhjjkghhnk
മാരുതി, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഡിഎല്‍എഫ്, റാന്‍ബാക്‌സി തുടങ്ങിയ 250 കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണ്. ജിന്‍ഡാല്‍ സ്റ്റീല്‍, ഗെയില്‍, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് തുടങ്ങിയവയാണ് നഷ്ടത്തില്‍ വ്യാപാരം നടക്കുന്ന ഓഹരികള്‍.

You must be logged in to post a comment Login