ഓൺലൈൻ മദ്യവിൽപ്പന തീരുമാനിച്ചിട്ടില്ല; എക്സൈസ് മന്ത്രി

തിരുവന്തപുരം: ഓൺലൈൻ മദ്യവിൽപ്പന സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ്
മന്ത്രി ടി.പി.രാമകൃഷ്ണൻ. മറിച്ചൊരു ഉത്തരവ് വരുന്നത് വരെ ഈ രീതി തുടരും.
ജനങ്ങൾ ലഹരിയുടെ ഉപയോഗത്തിൽ നിന്ന് കഴിയുന്നത്ര പിന്തിരിയണമെന്നും മന്ത്രി.

മറ്റ് നടപടിക്രമങ്ങൾ പൂർണമായും പറയാൻ കഴിയില്ല. അനധികൃത മദ്യവിൽപനയും വ്യാജ
മദ്യ ഉത്പാദനവും പൂർണമായും തടയും. മദ്യാസക്തിയുള്ളവർക്ക് ഡി അഡിക്ഷൻ
സെന്ററിനെ സമീപിക്കാം. ഡി അഡിക്ഷ്ൻ സെന്ററുകൾ കൂടുതൽ സജീവമാക്കുമെന്നും
മന്ത്രി അറിയിച്ചു.

You must be logged in to post a comment Login