ഔഷധഗുണമേറെ: കൊഴുപ്പന്‍ ചീരയ്ക്ക് ആവശ്യക്കാരേറുന്നു

chiraകോട്ടയം: ഔഷധ ഗുണമേറിയ കൊഴുപ്പന്‍ ചീര എല്ലാക്കാലത്തും ഭക്ഷ്യയോഗ്യമാണെങ്കിലും കര്‍ക്കിടക മാസത്തില്‍ ഇതിന് ആവശ്യക്കാരേറെയാണ്.
കൊഴുപ്പന്‍ ചീരയ്ക്ക് പൊതുവേ ഡിമാന്‍ഡ് ഉണ്ടെങ്കിലും കര്‍ക്കിടക മാസത്തില്‍ ഔഷധപ്രാധാന്യമുള്ളതെന്ന പ്രത്യേകതയാണ് കൊഴുപ്പന്‍ ചീരയുടെ ആവശ്യക്കാരുടെ വര്‍ധനവിനു കാരണം. പച്ചമരുന്ന് ഇനത്തില്‍പ്പെട്ട കൊഴുപ്പന്‍ചീര ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, വാതം, പിത്തം, ശരീരത്തിനുണ്ടാകുന്ന ചതവുകള്‍ എന്നിവയ്ക്കു മികച്ച ഔഷധമാണെന്നു പറയുന്നു. തരിശ് പാടങ്ങളിലും, പാടവരമ്പത്തും,  ചെളി കൂടുതലുള്ള പ്രദേശത്തുമാണ് കൊഴുപ്പന്‍ചീര കൂടുതലായും വളരുന്നത്. തോടുകളുടെ വശങ്ങളിലും ഇവ വളരാറുണ്ട്.
പണ്ട് കാലങ്ങളില്‍ വീടുകളില്‍ ഇത് സ്ഥിരമായി ഉപയോഗിക്കാറുണ്ടായിപുന്നു. കര്‍ക്കിടകത്തില്‍ മാത്രമം ഇലക്കറികള്‍ കൂട്ടി ശീലിച്ച ഇന്നത്തെ മലയാളിക്ക് പക്ഷേ, കൊഴുപ്പന്‍ ചീര അത്ര സുപരിചിതമല്ല. കേട്ടറിവുകളിലൂടെ ഇവയെ തേടുന്ന ഇത്തരക്കാര്‍ക്കായി ഇത് ഇപ്പോള്‍ വിപണിയിലും ലഭ്യമാണ്. എന്നാല്‍ മിക്കവാറും തരിശ് കിടക്കുന്ന പാടങ്ങളില്‍ എത്തി ഇവ ശേഖരിക്കുക എന്നത് ശ്രമകരമായ ജോലിയായതിനാല്‍ മറ്റ് ഇലവര്‍ഗ്ഗങ്ങളെ പോലെ വിപണിയില്‍ വലിയ തോതില്‍ കിട്ടാനും ഇല്ല. ഒരു കെട്ട് ചീരയ്ക്ക് 20 രൂപയാണ് പലയിടത്തും ഇതിന്റെ വില.

You must be logged in to post a comment Login