കഞ്ചാവുചെടി അലങ്കരിച്ച് ക്രിസ്മസ് ട്രീയാക്കിയ വീട്ടമ്മയെ പോലീസ് പിടികൂടി

ലണ്ടന്‍ : കഞ്ചാവു ചെടി അലങ്കരിച്ച് ക്രിസ്തുമസ്സ് ട്രീയാക്കിയ വീട്ടമ്മ അറസ്റ്റില്‍.
തെക്കന്‍ ചിലിയിലാണ് അന്‍പതുകാരിയായ വീട്ടമ്മയാണ് വീട്ടുമുറ്റത്ത് കഞ്ചാവ് വളര്‍ത്തിയതിന് അറസ്റ്റിലായത്.ക്രിസ്തുമസ് അടുത്തതോടെ വീട്ടുമുറ്റത്ത് നിന്നിരുന്ന കഞ്ചാവ് ചെടി വര്‍ണ്ണക്കടലാസുകളും ലൈറ്റുകളും ഉപയോഗിച്ച് അലങ്കരിച്ച് ക്രിസ്തുമസ് ട്രീയാക്കുകയായിരുന്നു. ക്രിസ്തുമസ് ട്രീ കാണാനെത്തിയവര്‍   സംശയം താന്നി വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയില്‍ ഇവരുടെ വീട്ടുവളപ്പില്‍ നിന്നും വളര്‍ച്ചയെത്തിയ നിരവധി കഞ്ചാവു ചെടികള്‍ കണ്ടെടുത്തു.അറസ്റ്റിലായിരിക്കുന്ന വീട്ടമ്മയ്ക്ക് മയക്കു മരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന ആരോപണവുമുണ്ടായിരുന്നു.

You must be logged in to post a comment Login