കടബാധിതനായി ആന്റണി, സമര്‍പ്പിച്ച പത്രികയില്‍ ആകെ ആസ്തി 2.75 ലക്ഷം രൂപ.

ആകെ ബാങ്ക് നിക്ഷേപം 2.75 ലക്ഷം രൂപ. സ്വന്തമായി വാഹനമോ ആഭരണങ്ങളോ ഇല്ല. യുഎസിലെ മയോ ക്ലിനിക്കില്‍ ചികില്‍സയ്ക്കു പോയതിന്റെ വകയില്‍ 3.23 ലക്ഷം രൂപയുടെ ബില്‍ കുടിശികയാണ്.

a-k-antony

തിരുവനന്തപുരം: എ.കെ. ആന്റണി ഇപ്പോഴും കടബാധിതന്‍. രാജ്യസഭയിലേക്കു മല്‍സരിക്കാന്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ ആന്റണിയുടെ കൈയില്‍ പണമായുള്ളത് 1000 രൂപ. തിരുവനന്തപുരം എസ്ബിഐയില്‍ 53,828 രൂപ ആന്റണിയുടെ അക്കൗണ്ടില്‍ ഉണ്ട്. എസ്ബിഐ ഡല്‍ഹി ശാഖയില്‍ 1, 21,632 രൂപ സേവിങ്‌സ് അക്കൗണ്ടിലും ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ട്.

ആകെ ബാങ്ക് നിക്ഷേപം 2.75 ലക്ഷം രൂപ. സ്വന്തമായി വാഹനമോ ആഭരണങ്ങളോ ഇല്ല. യുഎസിലെ മയോ ക്ലിനിക്കില്‍ ചികില്‍സയ്ക്കു പോയതിന്റെ വകയില്‍ 3.23 ലക്ഷം രൂപയുടെ ബില്‍ കുടിശികയാണ്.

സിപിഎം സ്ഥാനാര്‍ഥി കെ. സോമപ്രസാദിന്റെ സ്ഥിതി ആന്റണിയെക്കാള്‍ ഭേദമാണ്. അദ്ദേഹത്തിന്റെ കൈവശം 4300 രൂപയും ഭാര്യ എം.ആര്‍. സുജാതയുടെ കൈയില്‍ 5500 രൂപയും ഉണ്ട്. സോമപ്രസാദിന്റെ പേരില്‍ 3,46,150 രൂപയും ഭാര്യയുടെ പേരില്‍ 12,88,240 രൂപയും ബാങ്കില്‍ ഉണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക്, വാഗണ്‍ ആര്‍ കാര്‍ എന്നീ വാഹനങ്ങള്‍ സോമപ്രസാദിന് ഉണ്ട്. സ്വന്തം പേരില്‍ 11 സെന്റും ഭാര്യയുടെ പേരില്‍ 30 സെന്റും ഭൂമി ഇതിനു പുറമെയാണ്. ഭാര്യയ്ക്ക് 70 ഗ്രാം സ്വര്‍ണാഭരണങ്ങളുമുണ്ട്.

സ്ഥാനാര്‍ഥികളുടെ കൂട്ടത്തിലെ കോടീശ്വരന്‍ എം.പി. വീരേന്ദ്രകുമാറാണ്. അദ്ദേഹത്തിന് 51.03 കോടിയുടെയും ഭാര്യ ഉഷയ്ക്ക് 2.19 കോടിയുടെയും സ്വത്തുണ്ട്. വീട്, മറ്റു കെട്ടിടങ്ങള്‍, വാഹനങ്ങള്‍ എന്നിവയും അദ്ദേഹത്തിനു സ്വന്തമായി ഉണ്ട്.

You must be logged in to post a comment Login