കടലാമകള്‍ വംശനാശഭീഷണിയില്‍

മനുഷ്യരുടെ വിവേകശൂന്യ മായ പ്രവര്‍ത്തികളുടെ ഫലം അനുഭവിക്കുന്നത് പലപ്പോഴും മറ്റ് ജീവജാലങ്ങളാണ്. ആവാസവ്യവസ്ഥിതിയേയും ആഹാരശൃംഖലയേയുമൊക്കെ തകിടം മറിക്കുന്ന തരത്തിലാണ് ഇന്ന് മനുഷ്യരുടേയും സാങ്കേതികവിദ്യയുടേയും വളര്‍ച്ച.

ബ്രസീലില്‍ ഈയിടെ കടലാമകള്‍ വന്‍തോതില്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. ഇവയുടെ ജഡം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മരണകാരണം വ്യക്തമായത്. ഭൂരിഭാഗം കടലാമകളുടേയും ആമാശയത്തില്‍ പ്‌ളാസ്‌റിക് അവശിഷ്ടങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നുവത്രേ.

മനുഷ്യര്‍ അശ്രദ്ധമായി കടലില്‍ വലിച്ചെറിയുന്ന പ്‌ളാസ്‌റിക് അവശിഷ്ടങ്ങള്‍ ഭക്ഷണപദാര്‍ത്ഥമാണെന്ന് തെറ്റിദ്ധരിച്ച് ജലജീവികള്‍ കഴിക്കുന്നു. അവ ദഹനവ്യവസ്ഥയെ താറുമാറാക്കുകയും മരണത്തിന് കാരണമാവുകയും ചെയ്യുന്നുവത്രേ.

 

മനുഷ്യരുടെ ഇത്തരം പ്രവര്‍ത്തികള്‍ ഏതുവിധേനെയാണ് ജലജീവികളുടെ ജീവിതത്തെ ബാധിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍  1900 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കി. കടലിനടിത്തട്ടിലെ സസ്യങ്ങള്‍ ഭക്ഷിച്ച്  ജീവിക്കുന്ന കടലാമകളാണ് കൂടുതല്‍ തവണ ഇരയായിട്ടുള്ളതെന്ന് പഠനത്തിലൂടെ കണ്ടെത്താന്‍ സാധിച്ചു.

മീന്‍വലയിലെ പഌസ്റ്റിക് നൂലിഴകളും മറ്റും ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്നുണ്ടാവും. ഇത് തിരിച്ചറിയാതെ ഭക്ഷിക്കുകയും കടലാമകള്‍ ചത്തൊടുങ്ങുകയും ചെയ്യുന്നു. അതുപോലെ കടലില്‍ ഒഴുകി നടക്കുന്ന പ്‌ളാസ്‌റിക് കഷ്ണങ്ങള്‍ പലപ്പോഴും കുഞ്ഞന്‍ കടലാമകളാണ് അബദ്ധത്തില്‍ ഭക്ഷണമാക്കുന്നത്. ഇത്തരം സംഭവപരമ്പര ഒരു വംശത്തിന്റെ നാശത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

You must be logged in to post a comment Login