കടല്‍ത്തിരയിലാറാടി ഒരു പ്രേത കപ്പല്‍

ലണ്ടന്‍ കടലിലൂടെ ദുരൂഹസാഹചര്യത്തില്‍ ഒരു പ്രേതകപ്പല്‍ ഒഴുകി നടക്കുന്നു. ഈ കപ്പലിനെ നിയന്ത്രിക്കാന്‍ കപ്പിത്താനില്ല. കപ്പലില്‍ നിറയെ നരഭോജികളായ എലികളാണ്. ഈ ഗോസ്റ്റ് കപ്പല്‍ ബ്രിട്ടീഷ് തീരത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് സൂചന. ഒരാഴ്ച മുന്‍പാണ് ബ്രിട്ടീഷ് റഡാറില്‍ കപ്പല്‍ പ്രത്യക്ഷപ്പെട്ടത്. കപ്പിലിലെ എലികള്‍ നരഭോജികള്‍ പ്രത്യേകരോഗം പരത്തുന്നവയാണ്.

reviewghostship
ല്യൂവോവ് ഒറോലോവ എന്നാണ് കപ്പലിന്റെ പേര്. 1970ലാണ് കപ്പല്‍ നിര്‍മ്മിച്ചത് കപ്പല്‍ അവസാനം എത്തിപ്പെട്ടത് ഒരു കനേഡിയന്‍ വ്യവസായിയുടെ കൈയിലാണ്. എന്നാല്‍ ഇയാള്‍ പിന്നീട് കപ്പല്‍ കടലില്‍ ഉപേക്ഷിച്ചു.  ഈ സമയത്ത് കപ്പലില്‍ ചില ജോലിക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവരെ പറ്റി ഒരു വിവരവും ഇല്ല.

ഈ പ്രേതക്കപ്പലിന്റെ വരവോടെ ബ്രിട്ടീഷ് തീരങ്ങളില്‍ കനത്ത സുരക്ഷാ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ലണ്ടന്‍ ജനത കപ്പലിനെപ്പറ്റി കേട്ടതു മുതല്‍ വലിയ ആശങ്കയിലാണ്. വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ.

You must be logged in to post a comment Login