കടുത്ത മാനസിക സമ്മര്‍ദ്ദം; ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ് വെല്‍

 

മാനസിക ആരോഗ്യം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്‍ കളിയില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേളയെടുക്കുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇക്കാര്യം സ്ഥിരീകരിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മാക്‌സ് വെല്‍ 62 റണ്‍സ് നേടിയിരുന്നു. തുടര്‍ന്നുള്ള മത്സരങ്ങളില്‍ മാക്‌സ് വെല്‍ കളിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ്

മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ മാക്‌സ് വെല്‍ നേരിടുന്നതായി ഓസ്‌ട്രേലിയന്‍ ടീം സൈക്കോളജിസ്റ്റ് ഡോ. മൈക്കല്‍ ലോയ്ഡ് അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം കളിയില്‍ നിന്ന് ഇടവേള എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകള്‍ മാക്‌സ് വെല്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.കളിക്കാരുടെ ആരോഗ്യമാണ് പ്രധാനമെന്നും അതിനാല്‍ മാക്‌സ് വെല്ലിന് എല്ലാ പിന്തുണയും നല്‍കുമെന്നും ടീം എക്‌സിക്യൂട്ടീവ് ജനറല്‍ മാനേജര്‍ ബെന്‍ ഒലിവര്‍ അറിയിച്ചു.

ഓസ്ട്രേലിയക്കുവേണ്ടി ഏഴ് ടെസ്റ്റും 110 ഏകദിനങ്ങളും 61 ടി20 മത്സരങ്ങളുമാണ് മാക്സ്വെല്‍ കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ ഒരു സെഞ്ചുറി അടക്കം 2877 റണ്‍സും 50 വിക്കറ്റുകളും ടി20യില്‍ മൂന്ന് സെഞ്ചുറി അടക്കം 1576 റണ്‍സും 26 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

 

You must be logged in to post a comment Login