കടുവയ്ക്ക് ഇരയായി പുലി; അപൂര്‍വ്വ ദൃശ്യം രാജസ്ഥാനില്‍ നിന്ന്‌

tiger

അല്‍വാര്‍: സ്വന്തം വര്‍ഗത്തില്‍പ്പെട്ട ജീവികളെ പൊതുവേ കടുവ ഇരയാക്കാറില്ല. എന്നാല്‍ ഈയൊരു ധാരണ തെറ്റാണെന്ന് ഈ കാഴ്ച തെളിയിക്കുന്നു. പുലിയെ കടുവ കടിച്ചുകൊണ്ടുപോകുന്ന അപൂര്‍വ്വ രംഗം അരങ്ങേറിയത് രാജസ്ഥാനിലെ സരിസ്‌ക കടുവാസാങ്കേതത്തിലാണ്.

ജംഗിള്‍ സഫാരിക്കിടെ നടന്ന സംഭവം, അഭിമന്യു സിങ്ങാണ് കാമറയില്‍ പകര്‍ത്തിയത്. അഭിമന്യുവിന്റെ വിവരണം ഇങ്ങനെ: ‘മരത്തില്‍നിന്ന് താഴെ വീണ പുലിയെ കടുവ കടിച്ചുകീറി. പിന്നെ അതിനെ കടിച്ചെടുത്ത് കാട്ടിലേക്ക് മറഞ്ഞു’.

image

You must be logged in to post a comment Login