കണ്ണീരോടെ വിട; കലാഭവന്‍ മണി ഇനി ഓര്‍മ

കുടുംബാംഗങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ അവസരം നല്‍കി. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം മണിയുടെ സഹോദരീപുത്രന്‍ വൈകുന്നേരം 5.20ഓടെ ചിതയ്ക്ക് തീ കൊളുത്തി.

mani00
ചാലക്കുടി: മലയാളികളുടെ സ്വന്തം കലാഭവന്‍ മണി ഇനി ഓര്‍മ. വൈകുന്നേരം 5.30 ഓടെ ചാലക്കുടിയിലെ വീട്ടുവളപ്പിലായിരുന്നു മണിയുടെ അന്ത്യകര്‍മ്മങ്ങള്‍. വൈുന്നേരം 4.15ഓടെയാണ് മണിയുടെ മൃതദേഹം തന്റെ പ്രിയപ്പെട്ട മണിക്കൂടാരത്തില്‍ എത്തിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ അവസരം നല്‍കി. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം മണിയുടെ സഹോദരീപുത്രന്‍ വൈകുന്നേരം 5.20ഓടെ ചിതയ്ക്ക് തീ കൊളുത്തി.

നാട്ടുകാരും കൂട്ടകാരുമടക്കം പതിനായിരക്കണക്കിനു പേരാണ് അന്ത്യകര്‍മ്മള്‍ക്ക് സാക്ഷിയാകാനായി മണിയുടെ വസതിയായ മണികൂടാരത്തചിലെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട നായകനെ ഒരു നോക്കുകാണാനായെത്തിയ ആള്‍ക്കാരുടെ തിക്കും തിരക്കും കാരണം ചടങ്ങുകളില്‍ ഇടയ്ക്ക് തടസ്സങ്ങള്‍ നേരിട്ടു.

ആശുപത്രി അങ്കണത്തില്‍ രാവിലെ തന്നെ ആയിരങ്ങളാണ് മണിയെക്കാണാന്‍ എത്തിയത്. പന്ത്രണ്ട് മണിയോടെ സംഗീത നാടക അക്കാദമി ഹാളിലും തുടര്‍ന്ന് ചാലക്കുടി മുനിസിപ്പല്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു.
മുകേഷ്, ക്യാപ്റ്റന്‍ രാജു, ജനാര്‍ദ്ദനന്‍, ജയറാം തുടങ്ങി സിനിമാ മേഖലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ ഇവിടെയെത്തി മണിക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു.

സംഗീതനാടക അക്കാദമി ഹാളിലും ചാലക്കുടി മുനിസിപ്പല്‍ ഹാളിലും അണമുറിയാത്ത ജനപ്രവാഹമാണ് മണിയെ കാണാന്‍ എത്തിയത്. താരജാഡകളില്ലാതെ ഒരു സാധാരണക്കാരനായി തങ്ങള്‍ക്കൊപ്പം നിന്ന മണിക്ക് ഏറെ വികാരനിര്‍ഭരമായാണ് നാട് വിട നല്‍കിയത്. ചാലക്കുടി എന്ന തന്റെ നാടിനെ സ്വന്തം പേരിനോട് കൂട്ടിച്ചേര്‍ത്ത മണി ഇനി കൂടെ ഇല്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെയാണ് ജനക്കൂട്ടം അദ്ദേഹത്തെ ഒരുനോക്ക് കാണാനെത്തിയ ആയിരങ്ങള്‍ പിരിയുന്നത്.

അതിവൈകാരികമായ നിമിഷങ്ങള്‍ക്കാണ് മണിക്കൂറുകളായി മണികൂടാരം സാക്ഷിയായത്. ജനകീയന്റെ പൊട്ടിച്ചിരികള്‍ക്കും കുറുമ്പുകള്‍ക്കും മാത്രമായ മണികൂടാരത്തില്‍ ഇന്നുയര്‍ന്നു കേട്ടത് വിതുമ്പലുകളും വിങ്ങിപ്പൊട്ടലുകളും മാത്രമാണ്. പ്രിയപ്പെട്ട മണി ഇനിയില്ലെന്ന തിരിച്ചറിവില്‍ പലരും നിയന്ത്രണം വിട്ട് തേങ്ങിക്കരയുന്ന കാഴ്ചയാണ് മണികൂടാരത്തില്‍ കണ്ടത്.

You must be logged in to post a comment Login