കണ്ണൂരിലെ അത്ഭുതം മാടായിപ്പാറ

14484698_1629516224012786_2279866324737273834_n

കണ്ണൂര്‍ ജില്ലയില്‍ പഴയങ്ങാടിക്ക് അടുത്താണ് മാടായിപ്പാറ എന്ന സുന്ദരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്.വിവിധതരത്തിലുള്ള സസ്യങ്ങളും പക്ഷികളും പൂമ്പാറ്റകളും നിറഞ്ഞ മാടായിപ്പാറയെ കണ്ണൂരിലെ അത്ഭുതം എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
പൂക്കളുടെ മലമേട് മുന്നൂറിലധികം തരത്തിലുള്ള പൂക്കള്‍ വിരിയാറുള്ള സ്ഥലമാണ് മാടായിപ്പാറ.
മാടായിപ്പാറയില്‍ വളരുന്ന പുല്ലുകളില്‍ തന്നെയുണ്ട് 30 വ്യത്യസ്ത ഇനങ്ങള്‍. ഈ പുല്ലുകളാണ് മാടായിപ്പാറയില്‍ പച്ചപരവതാനി വിരിക്കുന്നത്. വിവിധ തരത്തിലുള്ള ഔഷധ സസ്യങ്ങളും ഇവിടെ വളരുന്നുണ്ട്.
ചിത്രശലഭങ്ങളുടെ പറുദീസ 100ല്‍ അധികം ഇനം ചിത്രശലഭങ്ങള്‍ പറന്നു കളിക്കുന്ന സ്ഥലമാണ് മാടായിപ്പാറ. ചിത്രശലഭങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പറുദീസ തന്നെയാണ് ഈ സ്ഥലം. വന്‍ തോതിലുള്ള പ്രകൃതി ചൂഷണത്താല്‍ പല ചിത്രശലഭങ്ങള്‍ക്കും വംശ നാശം നേരിട്ടിട്ടുണ്ട്
പൂരക്കളിയുടെ നാട് പൂരക്കളിക്ക് പേരുകേട്ട സ്ഥലം കൂടിയാണ് മാടായിപ്പാറ. ജൂതന്മാര്‍ കുടിയേറി പാര്‍ത്ത സ്ഥലങ്ങളില്‍ ഒന്നാണ് മാടായിപ്പാറ. ഇപ്പോഴും ജൂതകുടിയേറ്റക്കാലത്തെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം.
കാഴ്ചകള്‍ ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന കോട്ട, മാടയിക്കാവ്, വടുകുന്ദ ശിവക്ഷേത്രം, ക്ഷേത്ര തടാകം, പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട മാടായിപ്പള്ളി എന്നിവ ഇവിടുത്തെ പ്രധാന ആകര്‍ഷങ്ങളില്‍ ചിലതാണ്.
മാടായിപാറ madayipara മനുഷ്യനെ പോലെ ഓരോ നാടിനും ഓരോ മുഖമുണ്ട്.മനസും.അതിന്റെ നഗരപദ്ധങ്ങള്‍ ചിലപ്പോള്‍ അതുവഴി കടന്നപോകുന്നവരോട് നിശബ്ദമായി പലതും സംസാരിക്കും. പയ്യെപ്പയ്യെ പഴയങ്ങാടി എന്ന ചരിത്രമുറങ്ങുന്ന മണ്ണ് എന്നെ മാടി വിളിച്ചു. അവിടുത്തെ അല്ഭുതങ്ങളിലെക്ക് എന്നെ ക്ഷണിച്ചു.കാണും തോറും കൌതുകമുണര്ത്തുന്ന കാഴ്ച്ചകള്…….. കേട്ടറിഞ്ഞ ചരിത്രങ്ങള്… എനിക്ക് കൂടുതലറിയാന് തിടുക്കമായി.. കണ്ണൂര്‍ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കുന്നിന്‍ പ്രദേശമാണ് മാടായിപ്പാറ . മാടായി പാറ യെ കുറിച്ച ഒരുപാട് കേട്ടിട്ടുണ്ട് പോയിട്ടുമുണ്ട് മാടായി പാറ വേനല്‍ കാലത്ത് കാണാന്‍ മനോഹരമാണ് മഴകാലത് അതിലേറെ മനോഹരവും.

14484930_1629516260679449_9173350404718230601_n

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാനും എന്റെ സുഹൃതും കുടി മാടായി പാറ വരെ ഒന്ന് പോയി.വീട്ടില്‍ നിന്നും രാവിലെ കാപ്പി എകെ കുടിച്ചിട്ടാണ് ഇറങ്ങിയത്.ട്രാഫിക്‌ബ്ലോക്ക് കുറവായതിനാല്‍ വേഗം തന്നെ അവിടെ എത്താന്‍ സാധിച്ചു.ബൈക്ക് ഒരു സൈഡില്‍ നിര്‍ത്തിട് ഒറ്റ നോട്ടത്തില്‍ തതന്നെ കാണാത്ത ദൂരം പരന്ന കിടക്കുന്ന മാടായി പാറയെ ഒന്ന് ആസ്വദിച്ചു.
വേനല്‍ കാലം ആയതിനാല്‍ മടായി പാറ അതിന്റെ വേനല്‍ സൗന്ദര്യത്തില്‍ നിറഞ്ഞ നില്കുകയരുന്നു.

അറുന്നൂറേക്കളോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്. ഇവിടെ ഏതു വേനലിലും വറ്റാത്ത കുളങ്ങളുണ്ട്. പാറക്കുളം എന്നാണവ പൊതുവേ അറിയപ്പെടുന്നതു്. അത് പണ്ട് ജൂതര്‍ പണിതതിനാല്‍ ജൂതക്കുളമെന്നും അറിയപ്പെടുന്നു. മാടായിപ്പാറയുടെ പടിഞ്ഞാറ് വശത്ത് ഏഴിമലയാണ്. ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം മാടായിപ്പാറയിലെ ഏറെ ആകര്‍ഷകമായ ഒരു കാഴ്ചയാണ്. പക്ഷെ ഞങ്ങള്‍ അവിടെ എത്തിയപ്പോ കുറച്ച് താമസിച്ച പോയതിനാല്‍ അത് ഒന്നും കാണാന്‍ ഉള്ള ഭാഗ്യം കിട്ടില്ല.പാറയുടെ തെക്ക് കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന പഴയങ്ങാടിപ്പുഴ മറ്റൊരു മനോഹരകാഴ്ചയാണു്.
മാടായിപ്പാറയുടെ പടിഞ്ഞാറെ ചെരിവില്‍ ഒരു ഭാഗത്ത് വെങ്ങരയും മറുഭാഗത്ത് പഴയങ്ങാടി റെയില്‍വേ സ്റ്റേഷനും സ്ഥിതിചെയ്യുന്നു. വടക്ക് ഭാഗത്ത് അടുത്തില സ്ഥിതിചെയ്യുന്നു.നമ്മുടെ മാടായി പാറ ക് രണ്ട ഭാവങ്ങള്‍ ആണ് ഉള്ളത്. തീവ്രമായ മഴക്കാലവും നന്നേ വരണ്ട വേനലും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. വേനല്‍കാലത്തു് പാറയിലെ പുല്ലുകള്‍ കരിഞ്ഞുതുടങ്ങുകയും പലപ്പോഴും തീപിടിത്തമുണ്ടാകുകയും ചെയ്യും.
പോര്‍ച്ചുഗീസുകാര്‍ ലാന്‍ഡ് ഓഫ് ബര്‍ണിങ് ഫയര്‍ എന്നു വിളിച്ചിതില്‍ നിന്നാണ് പാറയുടെ കിഴക്കു ഭാഗത്തിനു് എരിയുന്ന പുരം എന്നര്‍ത്ഥം വരുന്ന എരിപുരം എന്ന സ്ഥലപേരുണ്ടായത്.വെയിലിന്റെ കാഠിന്യം സഹിക്കാതെ വന്നപ്പോള്‍ ആണ് ഞാന്‍ ഇവിടെ മഴകാലത് വന്ന കാര്യം ഓര്മിക്കുന്നത്.മഴയെ മതി മറന്ന് ആസ്വദിക്കാന്‍ നല്ല ഒരു സ്ഥലം ആണ് മാടായി പാറ.
ഓണക്കാലം ആണ് നമ്മുടെ മാടായി പാറ അതീവ സുന്ദരി ആകുന്നത്. ഓണക്കാലത്ത് കാക്കപൂവും , കൃഷ്ണപൂവും , കണ്ണാന്തളിയും നീറഞ്ഞ് ഒരു നീലപരവതാനി പോലെ കാണപ്പെടും ഈ പ്രദേശം. അപൂര്‍വം സസ്യ ജന്തുജാലങ്ങളുള്ള ഒരു കലവറ തന്നെയാണു് മാടായിപ്പാറ. 38 ഇനം പുല്‍ച്ചെടികളും, 500 ഓളം തരത്തിലുള്ള മറ്റു ചെടികളും ഇവിടെ വളരുന്നു. ഇതില്‍ 24 ഇനം ഔഷധചെടികളാണ് . അപൂര്‍വ്വങ്ങളായ 92 ഇനം ചിത്രശലഭങ്ങളും 175 ഓളം പക്ഷികളും ഈ പ്രദേശത്ത് കാണപ്പെടുന്നു.138 ഓളം പൂമ്പാറ്റകളെ ജന്തുശാസ്ത്രജ്ഞനും നാട്ടുകാരനുമായ ജാഫര്‍ പാലോട്ട് ഇവിടെ കണ്ടെത്തിയിരുന്നു. ഇവിടെയുള്ള പാറക്കുളത്തിനു തെക്കുഭാഗത്ത് ധാരാളം സസ്യങ്ങളും അരുവികളും കാണാം.അവിടെ ഓണക്കാലത്ത് നിരവധി പക്ഷികളും ശലഭങ്ങളും നമുക്ക് കാണാന്‍ സാധിക്കും അതുകൊണ്ട് തന്നെ ഈ യാത്രയില്‍ നല്ല ഫോട്ടോസ് ഒന്നും എടുക്കാന്‍ കിട്ടിയില്ല.ഈ പ്രദേശത്ത് വിരിയുന്ന ചെറിയ പൂക്കളാണ് ശലഭങ്ങളെ ആകര്‍ഷിക്കുന്നത്.ഇവിടെയുള്ള മനോഹരമായ ഒരു ശലഭമാണ് സുവര്‍ണ്ണ ഓക്കിലശലഭം.ഇത് എകെ ആണ് നമ്മുടെ മാടായി പാറയെ കുറിച്ച ഒറ്റ നോട്ടത്തില്‍ പറയാന്‍ ഉള്ളത്.
നല്ല വെയില്‍ ആയത്തിനാല്‍ ഓരോ ചുവടും ഞങ്ങള് അലസതയോടെയാണ് എടുത്ത് വെച്ചത്.നേരം ഉച്ചയായി നല്ല വിശപ്പ് തോന്നി.ഉച്ച ആയപ്പോഴേക്കും ഞങ്ങള്‍ മാടായി പാറ ഏകദേശം കുറെ കണ്ട് കഴിഞ്ഞിരുന്നു.വെയില്‍ ഞങ്ങളെ നന്നായി മടുപ്പിച്ചു.അതുകൊണ്ട് തന്നെ ഓര്‍ത്തിരിക്കാന്‍ പറ്റിയ ഓര്‍മ്മകള്‍ ഒന്നും ഈ തവണ കിട്ടിയില്ല ഇത്തവണയും കഴിഞ്ഞ തവണ മഴകാലത് വന്നപ്പോ കിട്ടിയ കുളിര്‍മ ഉള്ള അനുഭവവുമായി ഞങ്ങള്‍ വീണ്ടും അവിടുന്ന് തിരിച്ചു.

You must be logged in to post a comment Login