കണ്ണൂര്‍ ജയിലില്‍ റെയ്ഡ് തുടരുന്നു; ഇന്ന് പിടിച്ചെടുത്തത് പത്തു ഫോണുകള്‍, അഞ്ചെണ്ണം സ്മാര്‍ട് ഫോണുകള്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പൊലീസ് നടത്തിവരുന്ന റെയ്ഡ് തുടരുന്നു. ഇന്നും മൊബൈല്‍ ഫോണുകളും മറ്റു സാധനങ്ങളും പിടിച്ചെടുത്തു. ഇന്ന് പത്തു മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഇതില്‍ അഞ്ചെണ്ണം സ്മാര്‍ട് ഫോണുകളാണ്. സൂപ്രണ്ട് ടി ബാബുരാജിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

കഴിഞ്ഞ ദിവസം  നടന്ന റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവ് പൊതികളും പിടിച്ചെടുത്തിരുന്നു. അഞ്ചാം ബ്ലോക്കില്‍ കുമാരന്‍ എന്ന തടവുകാരനില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഫോണുകള്‍ മണ്ണിലും ചുമരിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു. കുമാരനെ ജയില്‍ മാറ്റാന്‍ ശുപാര്‍ശ ചെയ്യും.

ജയില്‍ ഡിജിപി ഋഷിരാജ് സിങ് പൊലീസ് സഹായത്തോടെ നടത്തിയ മിന്നല്‍ പരിശോധനയില്‍ 3 മൊബൈല്‍ ഫോണുകളും രണ്ടു പൊതി കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ സജീവ റെയ്ഡ്ആരംഭിച്ചത്. മൊബൈലുമായി പിടിയിലായ 3 പേരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

You must be logged in to post a comment Login