കണ്ണൂര്‍ സംഘര്‍ഷം: മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി

pinarayi-3

തിരുവനന്തപുരം: കണ്ണൂരില്‍ സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആയുധനിര്‍മാണവും ബോംബ് നിര്‍മാണവും തടയുമെന്നും സര്‍വകക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംഘര്‍ഷങ്ങളില്‍ അറസ്റ്റിലാകുന്ന കുറ്റവാളികളെ സ്റ്റേഷനില്‍നിന്ന് ഇറക്കികൊണ്ടു പോകുന്ന പ്രവണത കണ്ടു വരുന്നുണ്ട്. ഇത് അനുവദിക്കില്ല. പ്രാദേശികമായ സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ആ സ്ഥലങ്ങളില്‍തന്നെ ചര്‍ച്ച ചെയ്യാനുള്ള വേദി ഒരുക്കണമെന്നും പിണറായി പറഞ്ഞു.

കണ്ണൂരില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതു കണക്കിലെടുത്താണ് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്.

You must be logged in to post a comment Login