കണ്ണൂർ കോർപ്പറേഷൻ ഭരണം എൽഡിഎഫിന് നഷ്ടമായി

കണ്ണൂർ കോർപ്പറേഷൻ ഭരണം എൽഡിഎഫിന് നഷ്ടമായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസ്സായതോടെയാണ് ഭരണം എൽഡിഎഫിന് നഷ്ടമായത്. കോൺഗ്രസ് വിമതനും ഡപ്യൂട്ടി മേയറുമായ പി.കെ രാഗേഷടക്കം 28 പേർ പ്രമേയത്തെ പിന്തുണച്ചു. 26 പേരാണ് പ്രമേയത്തെ എതിർത്തത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി.കെ രാഗേഷ് കെ.സുധാകരന് പരസ്യമായി പിന്തുണ നൽകിയതോടെയാണ് ഭരണ മാറ്റം സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായത്.

ആദ്യ ആറ് മാസം മേയർ സ്ഥാനം കോൺഗ്രസിലെ സുമാ ബാലകൃഷ്ണനും ശേഷമുളള ആറ് മാസം ലീഗിലെ സി.സീനത്തിനും നൽകാനാണ് യു.ഡി.എഫ് തീരുമാനം. പി.കെ രാഗേഷ് ഡപ്യൂട്ടി മേയർ സ്ഥാനത്ത് തുടരും.

You must be logged in to post a comment Login