കണ്‍പീലി നീട്ടാന്‍ ഐലാഷ് കേളര്‍

നീണ്ടതും മനോഹരവുമായ കണ്‍പീലികള്‍ ഏവരുടെയും സ്വപ്‌നമാണ്. ഇതിനായി ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ഉപകരണമാണ് ഐലാഷ് കേളര്‍. കണ്‍പീലി നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഷേപ് ആക്കിയെടുക്കാനാണ് ഐലാഷ് കോളര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് കണ്‍പീലി ഷേപ് ആക്കി വെച്ചാലും കുറച്ച് കഴിയുമ്പോള്‍ അത് പഴയപടിയാകുമെന്നാണ് തരുണിമാരുടെ പരാതി.
eyeffffffffffff
ഇതിനും വഴിയുണ്ട്,ട്രാന്‍സ്പരെന്റ് അഥവാ കളര്‍ലെസ് മസ്‌ക്കാരയുടെ സഹായം തേടിയാല്‍ മതി. കളര്‍ലെസ് മസ്‌ക്കാര ഒരു കോട്ട് ഇട്ട് ഉണങ്ങും വരെ കാത്തിരിക്കുക. തുടര്‍ന്ന് കേളര്‍ ഉപയോഗിച്ച് കണ്‍പീലികള്‍ മുകളിലേക്ക് കേള്‍ ചെയ്യുക. പീലികള്‍ മുകളിലേക്ക് അല്‍പനേരം ഉയര്‍ത്തിപ്പിടിച്ച് വച്ചശേഷം വീണ്ടും കേളിങ് തുടരുക. അതിനുശേഷം സാധാരണ ബ്ലാക്ക് മസ്‌ക്കാര ഇടുക. ട്രാന്‍സ്‌പെരന്റ്, ബ്ലാക്ക് മസ്‌ക്കാരകള്‍ ഒരേ ട്യൂബില്‍ ടൂഇന്‍വണ്ണായും വിപണിയില്‍ ലഭ്യമാണ്.

You must be logged in to post a comment Login