കത്തനാരായി ജയസൂര്യ; ആശംസ അറിയിച്ച് പൃഥ്വിരാജ്; ടീസർ കാണാം

ജയസൂര്യ നായകനായ കത്തനാരുടെ ടീസർ പുറത്ത്. ഫാന്റസി ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രത്തിൽ മാന്ത്രികനും വൈദികനുമായ കടമറ്റത്ത് കത്തനാരായാണ് ജയസൂര്യ എത്തുന്നത്.

ഫിലിപ്‌സ് ആൻഡ് ദ മങ്കിപെൻ സിനിമയുടെ സംവിധായകനായ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ഫ്രൈ ഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ആർ രാമാനന്ദ്.

പൃഥ്വിരാജ് തന്റെ സുഹൃത്തായ ജയസൂര്യയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ടീസർ പങ്കുവച്ചു. ഇൻസ്റ്റഗ്രാമിലെ പോസ്റ്റിന് നന്ദി പറഞ്ഞ് ജയസൂര്യ കമന്റ് ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login