കഥാപാത്രങ്ങള്‍ ഹെല്‍മറ്റ് ധരിക്കണമെന്നത് പ്രായോഗികമല്ലെന്ന് ഫെഫ്ക

ഇരുചക്ര വാഹനമോടിക്കുന്ന സിനിമയിലെ കഥാപാത്രങ്ങളും ഹെല്‍മറ്റ് ധരിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശം പ്രായോഗികമല്ലെന്ന് ഫെഫ്ക. സെന്‍സര്‍ ബോര്‍ഡും ഈ തീരുമാനത്തിനെതിരാണെന്ന് ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.


ഫെഫ്കയുടെ ധനശേഖരണാര്‍ഥം താരസംഘടനയായ അമ്മയുമായി സഹകരിച്ച് മേയ് ഒന്നിന് മെഗാഷോ സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി സിബി മലയില്‍ അറിയിച്ചു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ഫെഫ്ക ഭാരവാഹികളുമായി ഇതുസംബന്ധിച്ച് ധാരണയിലത്തെി. മെഗാഷോയില്‍നിന്നുള്ള വരുമാനം ഫെഫ്കയിലെ ഭവനരഹിതരായ അംഗങ്ങള്‍ക്ക് വീട് നിര്‍മിക്കാനായി ഉപയോഗിക്കും.സിനിമയിലെ കഥാപാത്രങ്ങളും ഹെല്‍മറ്റ് ധരിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങ്ങ് ആവശ്യപ്പെട്ടിരുന്നു.ഇത് പ്രായോഗികമാവില്ലെന്നാണ് ഫെഫ്കയുടെ നിരീക്ഷണം.

ചൊവ്വാഴ്ച നടന്ന ഫെഫ്ക (ഫിലിം എംപ്‌ളോയീസ് ഫെഡറേഷന്‍ ഓഫ് കേരള) യൂണിയന്‍ വാര്‍ഷിക യോഗമാണ് കമീഷണറുടെ നിര്‍ദേശത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചത്.

You must be logged in to post a comment Login