കനത്ത മഴയും ഉരുള്‍പൊട്ടലും; പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ടില്‍ മുപ്പതോളം വിദേശികള്‍ കുടുങ്ങി കിടക്കുന്നു

 

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍ പൊട്ടി വെള്ളം പൊങ്ങിയതോടെ ഇടുക്കി പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ടിന് സമീപം മണ്ണിടിഞ്ഞു. വിദേശികളടക്കം മുപ്പതോളം സഞ്ചാരികള്‍ കുടുങ്ങി കിടക്കുന്നു.

ഗള്‍ഫ്, സിംഗപൂര്‍, മലേഷ്യ, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഇവര്‍ താമസിക്കുന്ന റിസോര്‍ട്ടിനടുത്ത് ഉരുള്‍ പൊട്ടിയിരുന്നു. വെള്ളം പൊങ്ങിയതോടെയാണ് പുറത്തു കടക്കാനാവാത്ത വിധം ഇവര്‍ ഒറ്റപ്പെട്ടത്. സര്‍ക്കാര്‍ അടച്ചുപൂട്ടിയ റിസോര്‍ട്ടാണ് കോടതി ഉത്തരവിനെത്തുടര്‍ന്ന് തുറന്ന് പ്രവര്‍ത്തിച്ചത്. നിലവില്‍  രക്ഷാപ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധ്യമല്ല.

You must be logged in to post a comment Login