കനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ശുഭ് ലാഭ് പദ്ധതി

തിരുവനന്തപുരം: കനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആദ്യ സിംഗിള്‍ പ്രീമിയം പ്ലാനായ ശുഭ് ലാഭ് വിപണിയിലെത്തി. 7 വയസുമുതല്‍ 70 വയസുവരെയുള്ളവര്‍ക്ക് അംഗങ്ങളാകാവുന്ന ഈ പദ്ധതിയില്‍ വിവിധ ഫണ്ട് ഓപ്ഷനുകള്‍ ലഭ്യമാണ്.നിക്ഷേപം പൂര്‍ണമായോ ഭാഗീകമായോ ഒരു ഫണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് എത്ര തവണ വേണമെങ്കിലും സൗജന്യമായി മാറ്റാം. 5 വര്‍ഷം മുതല്‍ 40 വര്‍ഷം വരെയാണ് പോളിസി കാലാവധി. കുറഞ്ഞ ഒറ്റത്തവണ പ്രീമിയം 3 ലക്ഷം രൂപയാണ്.

Untitled-3 copyപോളിസിയുടെ അവസാന 4 വര്‍ഷങ്ങളില്‍ താരതമ്യേന കൂടുതല്‍ സുരക്ഷിതമായ ഫണ്ടുകളിലേക്കു മാറുന്നതിനുള്ള സേഫ്റ്റി സ്വിച്ച് ഓപ്ഷന്‍, 5-ാം വര്‍ഷം മുതല്‍ ഫണ്ട് വാല്യുവിന്റെ 0.06% മാസം തോറും അധികമായി നല്‍കുന്ന ലോയല്‍റ്റി അഡിഷന്‍, 6-ാം വര്‍ഷം മുതല്‍ ഭാഗികമായി തുക പിന്‍വലിക്കാനുള്ള സൗകര്യം, ഓട്ടോ ഫണ്ട് റീബാലന്‍സിംഗ് സൗകര്യം എന്നിവയാണ് ശുഭ് ലാഭ് പദ്ധതിയുടെ മറ്റ് പ്രത്യേകതകള്‍.
കനറ ബാങ്ക്, എച്ച്എസ്ബിസി, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ശ്രേയസ് ഗ്രാമീണ്‍ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, എച്ച്എസ്ബിസി ഇന്‍വെസ്റ്റ് ഡയറക്റ്റ് സെക്യൂരിറ്റീസ് (ഇന്ത്യ) ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ബ്രാഞ്ചുകളില്‍ നിന്ന് ശുഭ് ലാഭ് പോളിസി ലഭിക്കുന്നതാണ്.

 

 

You must be logged in to post a comment Login