കപ്പലിന്റെ കാവല്‍ ഭടന്‍മാര്‍

Page.pmd

  • രാജേഷ് കടമാന്‍ചിറ

നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വിശാലമായ സമുദ്രം. അതിന്റെ ആഴപ്പരപ്പിലൂടെ നിരവധി സമുദ്രയാനങ്ങള്‍ സഞ്ചരിക്കുന്നു. അവയില്‍ എണ്ണത്തില്‍ ഏറ്റവും അധികമുള്ളത് വ്യാവസായിക അടിസ്ഥാനത്തില്‍ ചരക്കുനീക്കം നടത്തുന്ന കൂറ്റന്‍ ചരക്കു കപ്പലുകള്‍ (മര്‍ച്ചന്റ് വെസ്സല്‍സ്) ആണ്. ആഴപ്പരപ്പിലൂടെ ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേക്ക് നീങ്ങുന്ന ഈ കപ്പലുകള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുവാന്‍ ചിലപ്പോള്‍ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരാറുണ്ട്. ദുര്‍ഘടമായ കാലാവസ്ഥയാണ് ഒരു പ്രധാന പ്രതിസന്ധി. മറ്റൊന്ന് അപ്രതീക്ഷിതമായി കടുവേക്കാവു കടല്‍ക്കൊളളക്കാരുടെ ആക്രമണമാണ്.

കപ്പലില്‍ അപ്രതീക്ഷിതമായി കടന്നുകയറുന്ന ഇവര്‍ ജീവനക്കാരുള്‍പ്പെടെ കപ്പലിനെ പിടിച്ചെടുത്ത് ഷിപ്പിങ് കമ്പനികളെ ഭീഷണിപ്പെടുത്തി വന്‍തുകകള്‍ കൈക്കലാക്കുന്നു. ഇത്തരം കപ്പലുകളില്‍ ജീവനക്കാര്‍ക്ക് സുരക്ഷക്കായുള്ള ആയുധങ്ങള്‍ ഒന്നും കൈവശം വയ്ക്കുവാന്‍ അനുവാദമില്ല. ആക്രമണ ഭീഷണിയുള്ള സ്ഥലങ്ങളില്‍ ഇത്തരം കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കുതിനായി ആയുധമേന്തിയ സംരക്ഷകരെ പ്രത്യേകം നിയമിക്കാറുണ്ട്. കടല്‍ കൊള്ളക്കാരില്‍ നിന്നും കപ്പല്‍ ജീവനക്കാരേയും കപ്പലിനേയും സംരക്ഷിക്കുക എന്ന ദുഷ്‌കരവും ശ്രമകരവും അപകടകരവുമായ ഈ ജോലിയില്‍ ഏര്‍പ്പെടുവരില്‍ അധികവും മലയാളികള്‍ തന്നെയാണ് ഏത് അധികമാര്‍ക്കും അറിയാത്ത വസ്തുതയാണ്. സ്വച്ഛമായ ഓളപ്പരപ്പിലൂടെ അശാന്തമായ മനസ്സുമായി കടല്‍കൊള്ളക്കാരുടെ ആക്രമണത്തെ പ്രതിരോധിക്കുവാന്‍ മിഴിതുറന്നു ജാഗരൂകനായി നില്‍ക്കുന്ന ഇവരുടെ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച.

ഇന്റര്‍ നാഷണല്‍ മാരിറ്റൈം ബ്യൂറോ, ഹൈറിസ്‌ക് ഏരിയ ആയി പ്രഖ്യാപിച്ചിട്ടുള്ള ഒരു സമുദ്രഭാഗമുണ്ട്. സൂയസ് കനാല്‍ മുതല്‍ ഹോര്‍റൂസ് കടലിടുക്ക് വരെ 780 കിഴക്കുഭാഗവും 100 തെക്ക്ഭാഗവും ഉള്‍പ്പെടുന്ന പ്രദേശമാണ് ഹൈറിസ്‌ക് ഏരിയ. മര്‍ച്ചന്റ് വെസ്സല്‍സിന് കടല്‍ക്കൊള്ളക്കാര്‍ ഭീഷണി ഉയര്‍ത്തു സമുദ്രഭാഗമാണിത്. ഈ ഭാഗങ്ങളില്‍ എവിടെവച്ചു വേണമെങ്കിലും സ്പീഡ് ബോട്ടുകൡലേറി കടല്‍ കൊള്ളക്കാര്‍ കപ്പലിനു നേര്‍ക്ക് പാഞ്ഞടുത്തേക്കാം. ഈ കൊള്ളക്കാരുടെ ലക്ഷ്യത്തില്‍ പെടാതെ മര്‍ച്ചന്റ് വെസ്സല്‍സുകളെ സംരക്ഷിക്കുക എന്നത് നന്നേബുദ്ധിമുട്ടാണ്. എങ്കിലും ജോലിയുടെ ഭാഗമായി ഇവര്‍ക്ക് ഇത് ചെയ്യേണ്ടിവരുന്നു.

ആദ്യമായി കപ്പലിനെ സംശയകരമായി ആരെങ്കിലും പിന്‍തുടരുന്നുണ്ടോ എന്നാണ് ശ്രദ്ധിക്കേണ്ടത്. പിന്‍തുടരപ്പെടുന്നതായി സംശയം തോന്നിയാല്‍ ഉടന്‍ തന്നെ കപ്പല്‍ ഗതി മാറും. ഇങ്ങനെ പല പ്രാവശ്യം ഗതിമാറ്റിയ ശേഷവും പിന്‍തുടരപ്പെടുന്നുണ്ടെങ്കില്‍ അത് കടല്‍ക്കൊള്ളക്കാരനാകാനാണ് സാധ്യത. എങ്കിലും അത് ഉറപ്പിക്കാനായി വീണ്ടും ഒുരണ്ടു പ്രാവശ്യംകൂടി ഗതിമാറ്റി നോക്കും. കടല്‍ക്കൊള്ളക്കാരാണെു ഉറപ്പായിക്കഴിഞ്ഞാല്‍ ആദ്യം ചെയ്യുക സമീപത്ത് എവിടെയെങ്കിലും ഏതെങ്കിലും രാജ്യത്തിന്റെ നാവികസേന യുദ്ധക്കപ്പലുകള്‍ ഉണ്ടെങ്കില്‍ അവരെ വിവരം അറിയിക്കുക എന്നുള്ളതാണ്( ഹൈറിസ്‌ക് ഏരിയായില്‍ ഇന്ത്യ അടക്കമുളള പല രാജ്യങ്ങളും മര്‍ച്ചന്റ് വെസ്സലുകളുടെ സുരക്ഷയ്ക്കായി യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്) .ഏതെങ്കിലും യുദ്ധക്കപ്പലുകള്‍ സമീപത്ത് ഉണ്ടെങ്കില്‍ അവരില്‍ നിന്നും സഹായം ലഭിക്കും വരെ ഇവര്‍ക്ക് കടല്‍ക്കൊള്ളക്കാരെ ചെറുത്താല്‍ മതി. പക്ഷേ യുദ്ധക്കപ്പലുകള്‍ സമീപ പ്രദേശത്തെങ്ങും ഇല്ലെങ്കിലോ ഉടനടി സഹായം എത്തിക്കുവാന്‍ കഴിയാത്തത്ര ദൂരത്തിലോ ആണെങ്കില്‍ കപ്പലിനെ സംരക്ഷിക്കേണ്ട പൂര്‍ണ്ണ ചുമതല ഈ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ്.

Page.pmdഇത്തരത്തില്‍ മര്‍ച്ചന്റ് വെസ്സലുകള്‍ക്ക് സുരക്ഷ നല്‍കുന്ന ഒരു ഉദ്യോഗസ്ഥനാണ് കോ’ട്ടയം പേരൂര്‍ സ്വദേശി കെ.പി. ബെിമോന്‍. ഹൈ റിസ്‌ക് ഏരിയായില്‍ പെടു കപ്പല്‍ പാതകളിലൂടെ ഇദ്ദേഹം നിരവധി തവണ സഞ്ചരിച്ചിട്ടുണ്ട് . ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ ആ അനുഭവങ്ങളെ കൂടുതലായി അറിയാം.

ഇന്റര്‍ നാഷണല്‍ മാരിറ്റൈം ബ്യൂറോ അംഗീകരിച്ചിട്ടുള്ള ഗ്രീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സീ ഗാര്‍ഡിയന്‍ ‘ എന്ന കമ്പനി വഴിയാണ് ബെിമോന്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതുപോലെയുള്ള നിരവധി ഏജന്‍സികള്‍ വിവിധ സ്ഥലങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒറ്റപ്പാലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഓഷ്യന്‍ മറൈന്‍ സെക്യൂരിറ്റി കസള്‍റ്റന്‍സി’ ആണ് സീ ഗാര്‍ഡിയന്‍ കമ്പനിയുടെ ഇന്ത്യയിലെ ഏജന്‍സി. ആദ്യകാലത്ത് നാവിക സേനയില്‍ നിന്നും വിരമിച്ചവരെ മാത്രമാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത്. ഇപ്പോള്‍ ആയുധ പരിശീലനം നേടിയിട്ടുള്ള എല്ലാ സായുധ സേനാവിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്ക് ഇതിനുള്ള അവസരം ലഭിക്കും. കൂറ്റന്‍ മദര്‍ ഷിപ്പുകള്‍ ഏറ്റവും കൂടുതല്‍ കടു പോകുത് ശ്രീലങ്കന്‍ തീരത്തുകൂടി ആയതിനാല്‍ അവിടെ നിുമാണ് ഇവര്‍ ജോലിയില്‍ പ്രവേശിക്കുക. ഇന്ത്യന്‍ ഏജന്‍സി മുഖേന ശ്രീലങ്കന്‍ എത്തുന്നു.

എയര്‍പോര്‍ട്ടില്‍ നിന്നും കപ്പലില്‍ പ്രവേശിക്കുതുവരെയുള്ള കാര്യങ്ങള്‍ കമ്പനിയുടെ ശ്രീലങ്കന്‍ ഏജന്‍സിയാണ് നിര്‍വ്വഹിക്കുക. കൊളാംബോ എയര്‍പോര്‍ട്ടില്‍ നിന്നും റോഡ് മാര്‍ഗ്ഗം ‘ഗാലേ’ തുറമുഖത്ത് എത്തും. ഇവിടെ നിന്നും എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് കടലിലൂടെ ഫ്‌ളോട്ടിംങ് വെപ്പ ആര്‍മെറിയില്‍ എത്തുന്നു. കടലിലെ ആയുധപ്പുരതെയാണ് ഫ്‌ളോട്ടിംങ്് വെപ്പ ആര്‍മെറി. മിക്കവാറും സ്ഥലങ്ങളില്‍ കടലില്‍ നങ്കൂരമിട്ടിട്ടുള്ള കപ്പലുകളിലായിരിക്കും ഇത് സജ്ജീകരിച്ചിരിക്കുത്. ചില സ്ഥലങ്ങളില്‍ കടലില്‍ തന്നെ ഒരുക്കിയിട്ടുള്ള പ്ലാറ്റ്‌ഫോമുകളിലായിരിക്കും ഇത് തയ്യാറാക്കിയിരിക്കുത്. ഓരോ രാജ്യത്തിന്റെയും സമുദ്ര അര്‍ത്തിക്കുള്ളിലായിരിക്കും ഈ ഫ്‌ളോട്ടിംങ് വെപ്പ ആര്‍മെറി. ഇവിടെ നിന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭിക്കുന്നത്. മിക്കവാറും നാലുപേര്‍ അടങ്ങുന്ന ഒരു സംഘമായിരിക്കും ഒരു കപ്പലിലേക്ക് നിയോഗിക്കപ്പെടുത്. അയുധങ്ങള്‍ സ്വീകരിച്ച ശേഷം ഇവരെ സ്പീഡ് ബോട്ടില്‍ പുറം കടലില്‍ നങ്കൂരമിട്ടിട്ടുള്ള കപ്പലില്‍ എത്തിക്കും. തീരത്തുനിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെയായിരിക്കും വലിയ കപ്പലുകള്‍ നങ്കൂരമിടുക.

സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘത്തെ കപ്പലില്‍ എത്തിക്കുതുവരെയുള്ള കാര്യങ്ങളുടെ ചുമതല ശ്രീലങ്കന്‍ ഏജന്‍സി നിര്‍വ്വഹിക്കും. സ്പീഡ് ബോട്ടില്‍ നിന്നും കപ്പലിലേക്ക് പ്രവേശിക്കുത് ചിലപ്പോള്‍ അപകടകരമാകാറുണ്ട്. സാധാരണ കയറേണി വഴിയോ പൈലറ്റ് ലാഡര്‍ വഴിയോ ആണ് കപ്പലിലേക്ക് പ്രവേശിക്കുക. എന്നാല്‍ കടല്‍ ക്ഷോഭിച്ചിരിക്കുന്ന അവസരങ്ങളില്‍ കപ്പലില്‍ നിന്നും ഇറക്കു ബാസ്‌കറ്റ് ഉപയോഗിച്ച് വേണം കപ്പലില്‍ പ്രവേശിക്കുവാന്‍. കപ്പലില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഇവര്‍ ക്യാപ്റ്റനെ കണ്ട് കൈയ്യിലുള്ള ആയുധങ്ങളും ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ച് ബോധ്യപ്പെടുത്തിയശേഷം ‘റൂള്‍ ഓഫ് ഫോഴ്‌സ്’ ഒപ്പിട്ട് വാങ്ങിക്കുന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കപ്പലില്‍ ആയുധം ഉപയോഗിക്കുവാനുള്ള ക്യാപ്റ്റന്റെ അനുമതിയാണ് റൂള്‍ ഓഫ് ഫോഴ്‌സ്.

ഇതോടെ കപ്പലിന്റെ സംരക്ഷണ ചുമതല ഇവര്‍ക്കാണ്. ഏജന്‍സിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇവരുടെ പിന്നീടുള്ള നീക്കങ്ങള്‍. കപ്പല്‍ ഏതെങ്കിലും രാജ്യത്തിന്റെ സമുദ്രാര്‍ത്തിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഈ സുരക്ഷാ ഉദ്യോഗസ്ഥരെ ആ രാജ്യത്തിന്റെ സമുദ്രാര്‍ത്തിക്കുള്ളില്‍ ഉള്ള ഫ്‌ളോട്ടിംങ് വെപ്പ ആര്‍മെറിയില്‍ ഇറക്കിയ ശേഷമാണ് തുറമുഖത്തേക്ക് അടുപ്പിക്കുന്നത്. കാരണം ഇവര്‍ക്ക് ആ രാജ്യത്തേക്ക് പ്രവേശനാനുമതിയില്ല. എാല്‍ ശ്രീലങ്കയിലും സൗത്ത് ആഫ്രിക്കയിലും ഇവര്‍ക്ക് പ്രവേശനാനുമതിയുണ്ട്. ഫ്‌ളോട്ടിംങ് വെപ്പ ആര്‍മെറിയില്‍ പ്രവേശിച്ച് ആയുധങ്ങള്‍ അവിടെ ഏല്പിച്ചു കഴിഞ്ഞാല്‍ താല്കാലിക വിശ്രമമായി. ഏജന്‍സിയുടെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും തുടര്‍ന്നുള്ള യാത്ര. ചിലപ്പോള്‍ ഇവിടെ വരെ വ കപ്പലില്‍ ആയിരിക്കാം ജോലിയുടെ അടുത്തഘട്ടം ആരംഭിക്കുത്, അല്ലെങ്കില്‍ മറ്റേതെങ്കിലും ചരക്കുകപ്പലില്‍ ആയേക്കാം.

ഹൈ റിസ്‌ക് ഏരിയായിലൂടെ സഞ്ചരിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും കടല്‍ കൊള്ളക്കാരുടെ ആക്രമണമുണ്ടായേക്കാമെ് ബെിമോന്‍ പറയുന്നു. ആദ്യകാലത്ത് സോമാലിയന്‍ തീരപ്രദേശങ്ങളിലുള്ള തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ സംഘങ്ങളായിരുു കടല്‍ക്കൊള്ളക്കാര്‍. മാറിവരുന്ന രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതികള്‍ മൂലം പരമ്പരാഗത തൊഴിലായ മത്സ്യബന്ധനം നഷ്ടമാകുകയും മറ്റ് ജീവിത പ്രതിസന്ധികള്‍ പിടിമുറുക്കുകയും ചെയ്തപ്പോഴാണ് ഇവര്‍ ഇത്തരം ആക്രമണങ്ങള്‍ തുടങ്ങിയത്. പരമ്പരാഗത മത്സ്യതൊഴിലാളികളായതുകൊണ്ടു കടല്‍ ഇവര്‍ക്ക് സുപരിചിതമാണ്. ലക്ഷ്യം വച്ചിരിക്കുന്ന കപ്പലിനെ സ്പീഡ് ബോട്ടില്‍ പിന്‍തുടര്‍ന്ന് സൗകര്യപ്രദമായ സ്ഥലത്ത് വച്ച് കൊളുത്ത് ഘടിപ്പിച്ച കയര്‍ കപ്പലില്‍ എറിഞ്ഞ് കുരുക്കി ഇവര്‍ ഡെക്കില്‍ കയറുന്നു. ഇത് തടയാനായി കപ്പലിനു ചുറ്റും വെള്ളം ചീറ്റിക്കാനുള്ള സംവിധാനവും റേസര്‍ റോപ് (ബ്ലേഡ് പോലെ മൂര്‍ച്ചയേറിയ വശങ്ങളുള്ള കയര്‍) ഉപയോഗിച്ചുള്ള ആവരണവും ഹൈ റിസ്‌ക് ഏരിയായിലൂടെ പോകുന്ന കപ്പലുകൡ ഘടിപ്പിക്കണമൊണ് നിയമം. മാത്രമല്ല ഉയര്‍ വോള്‍ട്ടേജുള്ള ഇലക്ട്രിസിറ്റി പ്രവഹിപ്പിച്ചും കടല്‍കൊള്ളക്കാരെ കപ്പലില്‍ കയറുന്നതില്‍ നിന്നും തടയാന്‍ സംവിധാനമുണ്ട്.

ship00

ഇത്തരം സംവിധാനങ്ങള്‍ ഇല്ലാത്ത കപ്പലുകളെയാണ് കടല്‍ക്കൊള്ളക്കാര്‍ ആദ്യം ലക്ഷ്യം വയ്ക്കുക. ആയുധമേന്തിവരു ഇവര്‍ കപ്പലില്‍ കയറിയാല്‍ പ്രതിരോധിക്കുവാന്‍ സാധാരണഗതിയില്‍ നാവികര്‍ക്ക് കഴിയില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്ള കപ്പലുകളാണെങ്കില്‍ സംശയാസ്പദമായി പിന്‍തുടരു ബോട്ടുകളെ വയര്‍ലസ് മുഖേന ബന്ധപ്പെട്ട് കപ്പലില്‍ ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കും. വീണ്ടും ഇവര്‍ കപ്പലിനെ സമീപിക്കുകയാണെങ്കില്‍ ട്രിപ്പ് ഫഌയര്‍ ജ്വലിപ്പിച്ച് മുറിയിപ്പ് നല്‍കും. (ആകാശത്തേക്ക് ഉയര്‍ന്ന് പൊട്ടിച്ചിതറുന്ന പടക്കത്തിന് സമാനമായ വസ്തുവാണ് ട്രിപ്പ് ഫഌയര്‍). പിന്‍തുടരുവര്‍ ഇനിയും പിന്‍തിരിഞ്ഞില്ലായെങ്കില്‍ ആയുധങ്ങളുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊള്ളക്കാര്‍ക്ക് ദൃശൃമാകും വിധം കപ്പലിന്റെ മുകള്‍ തട്ടില്‍ കയറിനില്‍ക്കും. സാധാരണ കപ്പലില്‍ ആയുധധാരികളായ സുരക്ഷാ ഉദ്യേഗസ്ഥര്‍ ഉണ്ടെറിഞ്ഞാല്‍ ഇവര്‍ ഏറ്റുമുട്ടലിനു തയ്യാറാകാതെ പിന്‍തിരിയുകയാണ് പതിവ്.

സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടശേഷവും ഇവര്‍ പിന്‍തുടരുകയാണെങ്കില്‍ ആദ്യം ഇവരുടെ ബോട്ടിന് മുകൡലൂടെ ഫയര്‍ ചെയ്യും. വീണ്ടും അവര്‍ മുമ്പോട്ട് വന്നാല്‍ രണ്ടാമത്തെ പ്രാവശ്യം ബോട്ടിന് തൊട്ട് താഴെ സമുദ്രത്തിലേക്ക് തുടര്‍ച്ചയായി ഫയര്‍ ചെയ്യും. ഇതുകൊണ്ടും കൊള്ളക്കാര്‍ പിന്‍തിരിയാതെ വരികയാണെങ്കില്‍ അടുത്തഘട്ടം അവരുടെ ബോട്ട് വെടിവച്ച് തകര്‍ക്കുകയാണ്. ഏറെ വിവാദമായ ഇന്ത്യയിലെ ഇറ്റാലിയന്‍ കടല്‍ക്കൊല കേസിനുശേഷം, അക്രമണകാരികളാണെങ്കില്‍ പോലും ആരെയും വധിക്കുവാന്‍ ഈ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല. അഥവാ വധിക്കപ്പെട്ടാല്‍ തന്നെ അതിനുള്ള തെളിവുകളും ഹാജരാക്കേണ്ടിവരും.

അല്ലാത്തപക്ഷം ഏത് രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വച്ചാണോ വധിക്കപ്പെട്ടത് ആ രാജ്യത്തെ നിയമപ്രകാരമുള്ള കേസ് ഇവര്‍ സ്വന്തം ചിലവില്‍ നടത്തേണ്ടതായി വരും. ഇങ്ങനെ നിരവധി പ്രതിബന്ധങ്ങളാണ് ജോലിക്കിടയില്‍ ഇവരെ കാത്തിരിക്കുന്നത്. മാത്രമല്ല ദീര്‍ഘകാലം കുടുംബത്തില്‍ നിന്നും അകുനില്‍ക്കേണ്ടതായും വരുന്നു. ഉയര്‍ന്ന ശമ്പളമായിരുന്നു ഈ പ്രതിബന്ധങ്ങള്‍ക്കു മീതെ ജോലിയിലേക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ ശമ്പളം വെട്ടിക്കുറച്ചിരിക്കുന്നു എന്നത് ഈ ജോലിയില്‍ നിന്നും പിന്മാറുവാന്‍ പലരേയും പ്രേരിപ്പിക്കുന്നു.

ശാസ്ത്രത്തിനുപോലും പൂര്‍ണ്ണമായി പിടികിട്ടാത്ത കടല്‍ പ്രതിഭാസങ്ങള്‍ മുതല്‍, പല രാജ്യങ്ങളുടെയും ഭരണാധികാര അനുമതിയോടെ തന്നെ പ്രവര്‍ത്തിക്കുന്ന, ആധുനിക ആയുധങ്ങളും പരിശീലനത്തിലൂടെ സുസ്ജ്ജരാകുകയും ചെയ്തിട്ടുള്ള കടല്‍ക്കൊളളക്കാരോട് വരെ നേരിടുക എന്ന സാഹസിക ദൗത്യമേറ്റെടുത്ത്, അനന്തമായ കടല്‍പ്പരപ്പിലേക്ക് ജാഗ്രതയുടെ ദൃഷ്ടികള്‍ പായിച്ച് ഇങ്ങനെയൊരു സുരക്ഷാവിഭാഗം. കരയില്‍ നിന്ന് യാത്ര പുറപ്പെട്ടാല്‍ തിരിച്ചെത്തുതുന്നവരെ ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന കുടുംബാംഗങ്ങള്‍. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കടല്‍ ജീവിതത്തിന്റെ അധികം പറയപ്പെടാത്ത ഒരു ഏട്.

You must be logged in to post a comment Login