കമന്റടിക്കാരെ മാധ്യമപ്രവര്‍ത്തക പിടികൂടി

ശല്യം ചെയ്ത അക്രമികളെ മാധ്യമപ്രവര്‍ത്തക ഇടിച്ച് നിലംപരിശാക്കി. ഈസ്റ്റ് ദില്ലിയിലെ മയൂര്‍ വിഹാറിലാണ് സംഭവം. 25 കാരിയായ മാധ്യമ പ്രവര്‍ത്തകയോട് അശ്ലീലം പറയുകയും അപമാനിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്ത രണ്ട് റിക്ഷവലിക്കാരെയാണ് യുവതി കൈകാര്യം ചെയ്തത്.

രാത്രി ഏഴ് മണിയോടെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതിയെ ഷഫീഖ്, ഫന്തൂഷ് എന്നീ യുവാക്കളാണ് കമന്റടിച്ചത്. അശ്ലീലം പദപ്രയോഗങ്ങള്‍ക്കൊടുവില്‍ യുവതിയെ കടന്ന് പിടിയ്ക്കാനും അക്രമികള്‍ ശ്രമിച്ചു. തുടര്‍ന്നാണ് രണ്ട് യുവാക്കളെയും സ്ത്രീ ഇടിച്ച് നിലംപരിശാക്കിയത്.

പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളെ പിന്നീട് പൊലീസ് പിടികൂടി. ആല്‍കോണ്‍ പബ്‌ളിക് സ്‌കൂളിന് മുന്നിലായിരുന്ന സംഭവം. സ്ത്രീ ആദ്യം അക്രമികളെ അവഗണിച്ചെങ്കിലും ഇവരുടെ ശല്യം സഹിയ്ക്കാതെ വന്നപ്പോള്‍ പ്രതികരിയ്ക്കുകയായിരുന്നു.

ഷഫീഖിനെ പിടികൂടിയത് മാധ്യമപ്രവര്‍ത്തക തന്നെയായിരുന്നു ഫന്തൂഷിനെ പൊലീസാണ് പിടികൂടിത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുകയായിരുന്നു ഇയാള്‍.

You must be logged in to post a comment Login