കമല്‍ഹാസന് നാളെ ശസ്ത്രക്രിയ

 

നടന്‍ കമല്‍ഹാസന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. 2016ല്‍ കാലില്‍ പൊട്ടല്‍ ഉണ്ടായപ്പോള്‍ സ്ഥാപിച്ച ഇംപ്ലാന്റ് നീക്കം ചെയ്യാനാണ് ശസ്ത്രക്രിയ. രാഷ്ട്രീയ സിനിമ ജീവിതത്തിലെ തിരക്കുകള്‍ മൂലം പല തവണ മാറ്റിവച്ച ശസ്ത്രക്രിയ വരും ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതായി മക്കള്‍ നീതിമയ്യം ഉപാധ്യക്ഷന്‍ ഡോ ആര്‍ മഹേന്ദ്രന്‍ അറിയിച്ചു. നാളെ ആശുപത്രിയില്‍ അഡ്മിറ്റ് ആകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം തിരക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കാണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്

You must be logged in to post a comment Login