കയറുപൊട്ടിച്ചോടുന്ന പോത്ത്;  ആകാംക്ഷ നിറച്ച് ജല്ലിക്കെട്ട് ടീസര്‍

കൊച്ചി: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. കയറുപൊട്ടിച്ചോടുന്ന പോത്തും ചിതറിയോടുന്ന നാട്ടുകാരും ആണ് 1 മിനുട്ട് 46 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിലുള്ളത്. ടീസറില്‍ പെപ്പെയെന്ന ആന്റണി വര്‍ഗീസിനെക്കാണുന്നില്ലെന്നതാണ് ആരാധകരുയര്‍ത്തുന്ന പ്രധാന പരാതി.

ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അവംലബിച്ചാണ് ജല്ലിക്കെട്ടിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളളയാണ് സംഗീതം.

You must be logged in to post a comment Login