കരിപ്പൂരില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. വ്യാഴാഴ്ച രാവിലെ ആറരയ്ക്ക് ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി യൂനിസില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
karipoor
വാതില്‍പ്പിടിയുടേയും പരിചയുടേയും രൂപത്തില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ എട്ടു പേരില്‍ നിന്നായി 20 കിലോ സ്വര്‍ണ്ണം കരിപ്പൂരില്‍ ഇതുവരെ പിടികൂടിയിട്ടുണ്ട്.

You must be logged in to post a comment Login